മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല, ഒന്നിലധികം സീറ്റുകള്‍ ചോദിക്കും; പാര്‍ട്ടി പ്രഖ്യാപനം അല്‍പ്പസമയത്തിനകം

User
0 0
Read Time:1 Minute, 46 Second

കോട്ടയം: എന്‍ സി പി വിട്ട മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല. കാപ്പന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം അല്‍പ്പസമയത്തിനുണ്ടാകും. ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ട് അദ്ദേഹം ഇക്കാര്യം അറിയിച്ചു. കോണ്‍ഗ്രസില്‍ ചേരണമെന്നത് മുല്ലപ്പളളിയുടെ മാത്രം താത്പര്യമാണെന്നും ഒന്നിലധികം സീറ്റുകള്‍ സീറ്റുകള്‍ മുന്നണിയില്‍ ചോദിക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി.

എല്‍ ഡി എഫ് വിട്ട മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍ മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കോണ്‍ഗ്രസില്‍ ചേരില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് കാപ്പന്‍ പറഞ്ഞു.

അതേസമയം കാപ്പന്‍ മറുപക്ഷത്തേക്ക് പോയെങ്കിലും ക്ഷീണമല്ലെന്നാണ് എന്‍ സി പിയുടെ വിലയിരുത്തല്‍. ഏതാനും ചിലര്‍ മാത്രമാണ് കാപ്പനോടൊപ്പമുളളത്. അതു പാര്‍ട്ടിക്കു ക്ഷീണമാവില്ല. പാലാ ഉള്‍പ്പടെയുളള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹി വംശഹത്യക്ക് ഒരാണ്ട്; ഇനിയും ചെലവഴിക്കാതെ ഇരകളുടെ പുനരധിവാസത്തിനായി സി.പി.എം പിരിച്ച കോടികള്‍

ന്യൂഡല്‍ഹി: ലോകമാപ്പില്‍ ഇന്ത്യക്ക് കറുത്ത പൊട്ടു ചാര്‍ത്തിയ ഡല്‍ഹി വംശഹത്യക്ക് ഒരാണ്ട് പിന്നിടുമ്ബോഴും ഇരകളുടെ ഭവന നിര്‍മാണനെന്ന പേരില്‍ സി.പി.എം പിരിച്ച കോടികളെ കുറിച്ച ഒരു വിവരവുമില്ല. പണം ഇനിയും ചെലവഴിക്കുകയോ ഇരകളുടെ പുനരധിവാസത്തിനായുള്ള എന്തെങ്കിലും നടപടികള# ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാര്‍ട്ടി നടത്തിയ പിരിവില്‍ ഏറ്റവും തുക പിരിഞ്ഞുകിട്ടിയത് കേരളത്തില്‍നിന്നാണെന്ന് ഡല്‍ഹി വംശീയാതിക്രമത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സജീവമായുണ്ടായിരുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള […]

You May Like

Subscribe US Now