‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ ; 37 ലോക നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി

User
0 0
Read Time:4 Minute, 26 Second

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് നരേന്ദ്ര മോദി സ്ഥാനം നിലനിര്‍ത്തിയത്. അതെ സമയം പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ എന്നാണ് ആര്‍.എസ്.എഫ് വിശേഷിപ്പിക്കുന്നത്.

നരേന്ദ്ര മോദിക്ക് പുറമെ , ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരും ‘ഇരപിടിയന്‍’മാരുടെ ലിസ്റ്റില്‍ സ്ഥാനം നേടിയിരിക്കുന്നത് .

2014 ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ ആര്‍.എസ്.എഫിന്റെ ഈ പട്ടികയില്‍ മോദിയും സ്ഥാനം പിടിച്ചിട്ടുണ്ട് .പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉപയോഗിച്ച മാര്‍ഗങ്ങളുടെ പരീക്ഷണശാലയായിരുന്നു മോദിക്ക് ഗുജറാത്തെന്ന് ഇവര്‍ നിരീക്ഷിക്കുന്നു.

ദേശീയതയും ജനപ്രിയതയും നിറഞ്ഞ വിവരങ്ങളും പ്രസംഗങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളെ നിറയ്ക്കുകയെന്നതാണ് മോദി പയറ്റിയ പ്രധാന തന്ത്രം. വന്‍ മാധ്യമ ശൃംഖലകളുടെ ഉടമകളായ കോര്‍പറേറ്റുകളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. -ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

നരേന്ദ്ര മോദിയേയോ ബി.ജെ.പിയെയോ വിമര്‍ശിച്ചാല്‍ ജോലി വരെ നഷ്ടമാകുന്ന സാഹചര്യമാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെന്ന് ആര്‍.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു. ‘അങ്ങേയറ്റം ഭിന്നിപ്പിക്കുന്നതും അവഹേളിക്കുന്നതും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതുമായ മോദിയുടെ പ്രസംഗങ്ങള്‍ക്ക്’ ഏതാനും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നുവെന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഏതുവിധത്തിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുന്നതെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭയാനകമായ വിദ്വേഷപ്രചാരണം നടത്താനുള്ള സംഘം ഭരണാധികാരികള്‍ക്കുണ്ട്. കൊലപാതക ഭീഷണി അടക്കം ഇത്തരം സംഘങ്ങളുടെ ചുമതലയാണ്. ഗൗരി ലങ്കേഷ് വധവും റാണ അയൂബ്, ബര്‍ക്ക ദത്ത് തുടങ്ങിയവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ആര്‍.എസ്.എഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ഏപ്രിലില്‍ ആര്‍.എസ്.എഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180 ല്‍ 142ാം സ്ഥാനത്താണ് ഇന്ത്യ. റഷ്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തിന് സമാനമാണ് ഇന്ത്യയിലെ സാഹചര്യമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് പ​റ‍​ഞ്ഞ​ത് സി​പി​എ​മ്മാ​ണ്: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കെ​തി​രേ നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് കോ​ണ്‍​ഗ്ര​സു​കാ​ര​ല്ല, സി​പി​എ​മ്മു​കാ​രാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ലെ സ​മ​രം യു​ഡി​എ​ഫി​നെ​തി​രെ ആ​യി​രു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഗ​വ​ന്‍റെ പ്ര​സ്താ​വ​ന​യും സ​തീ​ശ​ന്‍ ത​ള്ളി. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ആ​രെ​യും അ​ന്ന് എ​ല്‍​ഡി​എ​ഫ് ത​ട​ഞ്ഞി​ല്ല. മാ​ണി​യെ മാ​ത്ര​മാ​ണ് ത​ട​ഞ്ഞ​തെ​ന്നും സ​തീ​ശ​ന്‍ ചൂ​ണ്ടി​കാ​ട്ടി. സു​പ്രീം കോ​ട​തി​യി​ലെ കേ​സ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. ജോ​സ് […]

You May Like

Subscribe US Now