മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്​സിന്‍ നല്‍കണം -സുപ്രീംകോടതി

User
0 0
Read Time:1 Minute, 48 Second

ന്യൂഡല്‍ഹി: മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കണമെന്നും മുഴുവന്‍ പേര്‍ക്കും എത്രയും പെ​ട്ടെന്ന്​ വാക്​സിന്‍ നല്‍കണമെന്നും കേന്ദ്ര – സംസ്​ഥാന സര്‍ക്കാറുകളോട്​ സുപ്രീംകോടതി.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ഭിക്ഷാടകരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലേക്ക്​ മാറ്റിയ മഹാരാഷ്​ട്ര സര്‍ക്കാറി​‍െന്‍റ നടപടിയെ കോടതി വിമര്‍ശിച്ചു. ഇത്​ മാനസികാരോഗ്യ നിയമത്തിന്​ എതിരാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​, ജസ്​റ്റിസ്​ എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടു.

രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരും ഇപ്പോഴും ചികിത്സ വേണ്ടവരുമായവരുടെ കണക്കുകളിലെ അപാകത ഉടന്‍ പരിഹരിക്കണം. സുപ്രധാന വിഷയമായതിനാല്‍ ഇത്​ ഗൗരവതരമായി എടുക്കുകയാണ്​. മൂന്നാഴ്​ചക്കുശേഷം കേസ്​ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

രോഗം ഭേദമായിട്ടും സാമൂഹിക ബഹിഷ്​കരണം ഭയന്ന്​ പതിനായിരത്തോളം പേര്‍ രാജ്യത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുകയാണെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ്​ ബന്‍സല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ്; ആവശ്യം നിരസിച്ച്‌ കോടതി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടി നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി.സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്.ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.നേരത്തെ ഏഴു ദിവസം അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി […]

You May Like

Subscribe US Now