മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു

User
0 0
Read Time:1 Minute, 27 Second

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ മനോരോഗിയായ മകന്‍ അമ്മയെ കൊലപ്പെടുത്തി. വരന്തരപ്പള്ളി കച്ചേരിക്കടവില്‍ കിഴകൂടല്‍ പരേതനായ ജോസിന്‍റെ ഭാര്യ മണി എന്ന എല്‍സി (74) ആണ് മരിച്ചത്. ഇവരുടെ മകന്‍ ജോര്‍ജിനെ (44) വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് എല്‍സിയെ വെട്ടേറ്റ് മരിച്ച നിലയില്‍ അയല്‍വാസിയായ സ്ത്രീ കണ്ടെത്തിയത്. ഉടന്‍ തന്നെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും അറിയിച്ചു. സംഭവം നടക്കുമ്‌ബോള്‍ ജോര്‍ജും എല്‍സിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നിരന്തരം വീട്ടില്‍ കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു.

കഞ്ചാവിന് അടിമയായ ഇയാള്‍ വരന്തരപ്പിള്ളിയില്‍ എസ് ഐ. ആയിരുന്ന തോമസിനെ വെട്ടിയ കേസിലും പ്രതിയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എല്‍സിക്ക് ഒരു മകള്‍ കൂടിയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ ചൊവ്വ […]

You May Like

Subscribe US Now