മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരിച്ചു

User
0 0
Read Time:1 Minute, 12 Second

ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്പി അറിയിച്ചു.

ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്ബോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലും ആണ് ശ്വാസം മുട്ടി മരിച്ചത്. മരിച്ചവരുടെ മൃതദേഹം കൈമാറാനായി കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറ് പേരെയാണ് കരാറുകാരന്‍ രാമനഗരത്തില്‍ എത്തിച്ചത്. ശുചീകരണ തൊഴിലാളികളെ രാമനഗരത്തില്‍ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്​ ബ്ലൂടിക്ക്​ ഒഴിവാക്കി

ന്യൂഡല്‍ഹി: ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്​ ബ്ലൂടിക്ക്​ ഒഴിവാക്കി ട്വിറ്റര്‍. ശനിയാഴ്​ചയാണ്​ ട്വിറ്റര്‍ ബ്ലൂ ടിക്ക് നീക്കം ചെയ്തത് .എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ആണ് ട്വിറ്റര്‍ ഒഴിവാക്കിയത്​. എന്നാല്‍, വൈസ്​ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ടിക്ക്​ നിലനിര്‍ത്തിയിട്ടുണ്ട്​. ഏ​കദേശം 13 ലക്ഷത്തോ​ളം ഫോളോവര്‍മാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​​ നീക്കം ചെയ്തിരിക്കുന്നത് . അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ്​ സാധാരണയായി ബ്ലൂടിക്ക്​ ട്വിറ്റര്‍ നല്‍കാറുള്ളത്​. മാധ്യമങ്ങള്‍ […]

You May Like

Subscribe US Now