മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എ കൂടിയാണെന്ന് കാര്യം മറക്കരുതെന്ന് എ.ഐ.എസ്.എഫ്

User
0 0
Read Time:3 Minute, 0 Second

തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു. മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുതെന്നും ജെ. അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

മുകേഷിനെതിരെ പരാതിയുമായി എം.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ എം.എല്‍.എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ബാലാവകാശ കമ്മീഷനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരെ ശക്തമായ നടപടിവേണമെന്നും ശിക്ഷ നല്‍കണമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ആവശ്യപ്പെട്ടു.

എം.എല്‍.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും പരാതിക്കാരന്‍ പറഞ്ഞു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ര്‍​ഥി​യോ​ടാ​ണ് എം.​എ​ല്‍.​എ ക​യ​ര്‍​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്.

ഓ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ത​നി​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഫോ​ണ്‍​വി​ളി​ക്കു ​പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​കേ​ഷ് രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത​മാ​യ ഇ​ത്ത​രം വി​ളി​ക​ള്‍ വ​രു​ന്നു​ണ്ട്. എ​ന്നെ വി​ളി​ച്ച​യാ​ള്‍ നി​ഷ്ക​ള​ങ്ക​നാ​ണെ​ങ്കി​ല്‍ എ​ന്തി​ന് റെ​ക്കോ‌​ഡ് ചെ​യ്തു. സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൂ​ര​ല്‍ ​വെ​ച്ച്‌ അ​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ര​ക്ഷാ​ക​ര്‍​ത്താ​വിന്‍റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ്. ഫോ​ണ്‍ സം​ഭാ​ഷ​ണം പ്ര​ച​രി​പ്പി​ച്ച​തി​നു​ പി​ന്നി​ലു​ള്ള​വ​രെ പു​റ​ത്തു​ കൊ​ണ്ടു​വ​രാ​ന്‍ പൊ​ലീ​സി​ന്​ പ​രാ​തി ന​ല്‍​കു​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.​എം.​ഷാ​ജി​യെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി വി​ജി​ല​ന്‍​സ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഷാ​ജി​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച മൊ​ഴി​ക​ളും ഷാ​ജി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും ത​മ്മി​ല്‍ വൈ​രു​ദ്ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സ് വി​ല​യി​രു​ത്ത​ല്‍. സ്വ​മേ​ധ​യാ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​വും ഷാ​ജി​യെ ഇ​നി വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. എം​എ​ല്‍​എ​യാ​യി​രി​ക്കെ ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്ടെ സ്‌​കൂ​ളി​ന് […]

You May Like

Subscribe US Now