മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്

User
0 0
Read Time:2 Minute, 27 Second

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതിനാണ് കേസ്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വപ്​നസുരേഷിന്‍റെ ശബ്​ദരേഖയുടെ അടിസ്ഥാനത്തിലാണ്​ കേസ്​. നേരത്തെ ഇഡിക്കെതിരെ കേസെടുക്കാമെന്ന്​ സംസ്ഥാന സര്‍ക്കാറിന്​ നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇപ്പോഴത്തെ നടപടി​. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന മൊഴി സ്വപ്​ന സുരേഷ്​ നല്‍കിയിരുന്നു. ഇത്​ ഇഡി സമ്മര്‍ദം മൂലമാണെന്ന്​ സ്വപ്​നയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥയും മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് ഇഡി അറിയിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവര്‍ എന്ന പേരില്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മൊഴി നല്‍കുന്ന പൊലീസ് നീക്കത്തിനെതിരെ ഇഡിയും കസ്റ്റംസും നിയമനടപടിയിലേക്ക് നീങ്ങുകയാണ്. ഇത്തരം മൊഴികളില്‍ നിയമപരമായി ഒരു കഴമ്ബുമില്ലെന്നാണ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനു വാഗ്ദാനം നല്‍കിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 13 ന് ചോദ്യം ചെയ്തപ്പോഴാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചതെന്നും മൊഴിയില്‍ പറയുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കോടതിയില്‍; സാക്ഷി വിസ്താരം മാറ്റിവച്ച്‌ പ്രത്യേക സിബിഐ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേകം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം. എന്നാല്‍, കോടതിയില്‍ ഹാജരായെങ്കിലും കാവ്യയുടെ സാക്ഷി വിസ്താരം മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കാവ്യയോട് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി നടക്കുന്നുണ്ട്. അതിനാലാണ് കാവ്യയുടെ സാക്ഷി വിസ്താരം മാറ്റി വച്ചത്. […]

You May Like

Subscribe US Now