മുഖ്യമന്ത്രിയും രാഷ്ട്രപതിയും ഇന്ന് കൊവിഡ് വാക്സീന്‍ സ്വീകരിക്കും

User
0 0
Read Time:1 Minute, 33 Second

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിക്കും. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന്‍ സ്വീകരിക്കുക. മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.

ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുക. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സീന്‍ നല്‍കുന്ന രണ്ടാം ഘട്ട വാക്സിനേഷന്‍ തുടങ്ങിയത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്സീന്‍ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേര്‍ കോവിന്‍ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; കൂടെ താമസിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് സുപ്രീംകോടതി. കൂടെ താമസിക്കണമെന്ന് ഭാര്യയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന യുവാവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ‘നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ്? ഒരുത്തരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് പറയാനും ഭാര്യ ഭര്‍ത്താവിന്റെ സ്വത്താണോ?’ ബഞ്ച് ചോദിച്ചു. കുറച്ചുകാലമായി […]

You May Like

Subscribe US Now