മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; നാണംകെട്ടാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് ചെന്നിത്തല

User
0 0
Read Time:1 Minute, 41 Second

തിരുവനന്തപുരം: കെ ടി ജലീലിന്റെയും അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധു നിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി. ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയുടെ യോഗ്യതയില്‍ മന്ത്രിസഭയെ മറികടന്ന് ഇളവു വരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. അല്‍പ്പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ല; രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്. നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ അതുപോലെ തന്നെ തുടരും. രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും അദ്ദേഹംെ […]

You May Like

Subscribe US Now