മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇരിക്കുന്ന കസേരയുടെ വലിപ്പമറിയാതെ; കോവിഡ് വാര്‍ത്തസമ്മേളനം ദുരുപയോഗിച്ചത് ദൗര്‍ഭാഗ്യകരം: വി.ഡി സതീശന്‍

User
0 0
Read Time:7 Minute, 38 Second

കൊച്ചി: കെ.സുധാകരനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ വില അറിയാതെയാണ് സംസാരിച്ചത്. കോവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വരുന്ന വാര്‍ത്താസമ്മേളനം സുധാകരനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിച്ചത് ദൗര്‍ഭാഗ്യകരമാണ്. ഇതൊരു വിവാദമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരിക്കും. മരംകൊള്ള അടക്കമുള്ള അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സതീശന്‍ പറഞ്ഞു.

സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു ആഴ്ചപ്പതിപ്പില്‍ വന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലാണ് തുടക്കം. അഭിമുഖത്തില്‍ വന്നത് അദ്ദേഹം പറയാത്ത കാര്യങ്ങളാണ്. അക്കാര്യത്തില്‍ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്ന് സുധാകരന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ആഴ്ചപ്പതിപ്പില്‍ വന്ന കാര്യത്തിനാണ് 40 മിനിറ്റ് എടുത്ത് കോവിഡ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി കൊടുത്തത്. ആ ആഴ്ചപ്പതിപ്പില്‍ മറുപടി കുറിപ്പ് കൊടുക്കുകയാണ് വേണ്ടിയിരുന്നത്.

ഞങ്ങളൊക്കെ കാമ്ബസ് രാഷ്ട്രീയത്തിലൂടെ വന്നവരാണ്. വയത്യാസ്ത രാഷ്ട്രീയമുണ്ടെങ്കിലും ഒരുമിച്ചിരുന്നാണ് ഇപ്പോഴും ആ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. 12 വര്‍ഷം കാമ്ബസില്‍ പഠിച്ചയാളാണ്. ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ച്‌ റെക്കോര്‍ഡുള്ളയാളാണ് താന്‍- വി.ഡി സതീശന്‍ പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ ജനം മരിച്ചുവീഴുമ്ബോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് ഇളവ് കിട്ടും എന്നറിയാനാണ് ജനം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണുന്നത്. എന്നാല്‍ ആ അവസരം മുഖ്യമ്രന്തി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിച്ചു. മരംമുറി കൊള്ളയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. കൊള്ളയില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ല. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു വിഷയത്തില്‍ മുഖ്യമ്രന്തി ചര്‍ച്ച കൊണ്ടുവന്നത്. അത് ദൗര്‍ഭാഗ്യകരമാണ്.

ആ അഭിമുഖത്തില്‍ പിണറായി വിജയനെ കുറിച്ച്‌ അത്തരമൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ഓഫ് ദ റെക്കോര്‍ഡ്’ എന്ന് പറഞ്ഞ ശേഷമാണ് ഇത്തരമൊരു വിഷയം റിപ്പോര്‍ട്ടര്‍ സുധാകരനോട് വ്യക്തിപരമായി പലതും ചോദിച്ചത്. ഓഫ് ദ റെക്കോര്‍ഡ് എന്ന് ഉറപ്പ് പറഞ്ഞിട്ടാണ് സുധാകരന്‍ മറുപടി കൊടുത്തത്. ഓഫ് ദ റെക്കോര്‍ഡ് എന്ന് പറയുന്ന വ്യക്തിപരമായ പല കാര്യങ്ങളും പിന്നീട് പുറത്തുവിട്ടാല്‍ അതിലൂടെ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് പോകുന്നത്.

57 വര്‍ഷം മുന്‍പ് ഇവര്‍ കോളജില്‍ പഠിക്കുന്ന, ഈ സംഭവം നടന്ന സമയത്ത് താന്‍ ജനിച്ചിട്ടു പോലുമില്ല. അതിനു മൂന്നാല് മാസം കഴിഞ്ഞാണ് താന്‍ ജനിച്ചത്. ്രഫാന്‍സിസ് ഉണ്ടോ ഇല്ലയോ എന്നത് തനിക്കറിയില്ല. അങ്ങനെയൊരാള്‍ അക്കാലത്ത് ബ്രണ്ണന്‍ കോളജില്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്ന് സതീശന്‍ പറഞ്ഞു. ഫ്രാന്‍സിസിന്റെ മകന്‍ പ്രതികരണവുമായി എത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സുധാകരനെ അവര്‍ ഭയപ്പെടുന്നു എന്നതാണ് സി.പി.എമ്മിന്റെ പ്രശ്‌നം. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകുമെന്ന് കണ്ടപ്പോള്‍ സി.പി.എമ്മാണ് ഇതിനു തുടക്കമിട്ടത്. സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ട് സി.പി.എമ്മില്‍ നിന്ന് വിജയരാഘവനും എ.കെ ബാലനും എത്തി. കാരണം കണ്ണൂരില്‍ നിന്നുള്ള സുധാകരനെ അവര്‍ അത്രയ്ക്ക് ഭയക്കുന്നുവെന്നതാണ്. പ്രതിപക്ഷ നേതാവായി തന്റെ പേര് പറഞ്ഞപ്പോള്‍ ആരും ആക്ഷേപിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

സുധാകരന്റെ ഇന്നത്തെ വാര്‍ത്തസമ്മേളനത്തെയും സതീശന്‍ ന്യായീകരിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന ഒരു കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ മുതിര്‍ന്ന നേതാവിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടി കൊടുക്കേണ്ട ഉത്തരവാദിത്തം സുധകരനുണ്ട്. കിഡ്‌നാപ്പിംഗ് എന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് ഇത് വിവാദമാക്കേണ്ടത് ആവശ്യമായിരിക്കും. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് ഇവിടെ നടന്നിരിക്കുന്നത്.

കോവിഡ് മരണനിരക്ക് പ്രഖ്യാപിക്കുന്നതില്‍ കേരളത്തില്‍ ലോകാരോഗ്യസംഘടനയുടേയോ ഐ.സി.എം.ആറിന്റെയോ മാനദണ്ഡം പാലിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരോഗ്യമന്ത്രി ഞങ്ങളെ നിയമസഭയില്‍ പരിഹസിച്ചു. ഇപ്പോള്‍ പ്രോട്ടോക്കോള്‍ മാറ്റിയല്ലോ പതിനായിരം പേര് മരിച്ചുവെന്ന് പറഞ്ഞിടത്ത് ഇപ്പോള്‍ 25,000 കടന്നു. അതൊന്നുമല്ല, അതിലും ഏറെ കൂടുതലാണ് മരണനിരക്ക്. കോവിഡ് മരണം യര്‍ത്തിക്കാട്ടിയിട്ട് പ്രതിപക്ഷത്തിന് ഒന്നും കിട്ടാനില്ല. ആദ്യം കോവിഡ് കണക്ക് ഒളിച്ചുവച്ചു. പിന്നീട് മരണനിരക്കില്‍ കൃത്രിമം കാണിച്ചു. ഇത്തരത്തില്‍ കൃത്രിമത്വം കാണിച്ചിട്ട് എന്ത് പ്രയോജനമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഒരു ഗവേഷണം വരുമ്ബോള്‍ അതില്‍ കൃത്യത ഉണ്ടാവില്ല. അതുകൊണ്ട് കൃത്യമായ മരണം റിപ്പോര്‍ട്ട് ചെയ്യണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി"- ഇ പി ജയരാജന്‍

തിരുവനന്തപുരം: പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നതായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍. തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ അന്ന് ലക്ഷ്യംവച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണ്. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും ഇ. പി ജയരാജന്‍ ആരോപിച്ചു. പിണറായി വിജയനെ ട്രെയിന്‍ യാത്രക്കിടെ കൊല്ലാനാണ് തീരുമാനിച്ചത്. ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ […]

You May Like

Subscribe US Now