മുഖ്യമന്ത്രിയെയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി: യു.പി സര്‍ക്കാരിനെപോലെ പിണറായി പെരുമാറുന്നു

User
0 0
Read Time:2 Minute, 11 Second

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തിലും കള്ളക്കടത്തിലുമാണ് ശ്രദ്ധിക്കുന്നതെന്നും യു.പി സര്‍ക്കാരിനെപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും പ്രിയങ്ക ആരോപിച്ചു. എന്നാല്‍ യഥാര്‍ഥ സ്വര്‍ണം ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

കൊല്ലം കരുനാഗപള്ളിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
അക്രമത്തിന്റെയും അഴിമതിയുടേയും രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. വാളയാര്‍ കേസില്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു.
വര്‍ഗീയ വിഭജനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. തമാശപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ബി.ജെ.പി നേതാക്കള്‍. തമാശപറയുന്നവരേപോലും അവര്‍ അറസ്റ്റ് ചെയ്യുന്നു. പ്രിയങ്ക പരിഹസിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത് ഭാവിയുടെ രാഷ്ട്രീയമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന അഭിമാന പദ്ധതി. സാധാരണക്കാരുടെ സ്വപ്‌ന പദ്ധതിയാണിത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതി സമ്ബൂര്‍ണമായി നടപ്പാക്കും. അതിന്റെ പ്രായോജകരായി നിങ്ങള്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു. കേരളീയര്‍ വിദ്യാസമ്ബന്നരാണ്. രാജ്യം ഉറ്റുനോക്കുകയാണ് കേരളത്തിലെ ജനവിധിയെന്നും പ്രിയങ്ക പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല'; വ്യാജ വാര്‍ത്തകള്‍ക്കെതിരെ കലാഭവന്‍ ഷാജോണ്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാരംഗത്ത് നിന്നുള്ള നിരവധി പേര്‍ വിവിധ പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടന്‍ കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നടന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാജോണ്‍ കുറിക്കുന്നു. […]

You May Like

Subscribe US Now