മുഖ്യമന്ത്രി നടക്കുന്നത് ഉയര്‍ത്തിപ്പിടിച്ച മഴുവുമായി -കെ. മുരളീധരന്‍

User
0 0
Read Time:1 Minute, 47 Second

തിരുവനന്തപുരം: ഇടത് സര്‍ക്കാറിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണന്‍ കോളജ് വിവാദമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മരംമുറി കേസില്‍ ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ കൊടകര കുഴല്‍പ്പണ കേസില്‍ വിട്ടുവീഴ്ച ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തുകയും ചെയ്തിട്ടുണ്ട്. മുമ്ബ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാറിന്‍റെ അവസ്ഥയെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കോളജില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴത്തെ സമൂഹത്തിന് താല്‍പര്യമില്ല. ഇങ്ങോട്ട് വാചകകസര്‍ത്തുമായി വന്നാല്‍ അതേ രീതിയില്‍ മറുപടി നല്‍കും. എന്നാല്‍, കയ്യാങ്കളി കോണ്‍ഗ്രസിന്‍റെ ശൈലിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിപ്പയെ വെല്ലുവിളിച്ച വിവാദ വൈദ്യന് കൊവിഡ് ബാധിച്ച്‌ മരണം

തിരുവനന്തപുരം: നിപ്പയും കൊവിഡുമെല്ലാം പടര്‍ന്നു പിടിച്ച വേളയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയായിരുന്നു പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെട്ടിരുന്ന മോഹനന്‍. കൊവിഡിന് വ്യാജ ചികിത്സ നല്‍കിയതിന് ഇദ്ദേഹത്തെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണത്തിനു ശേഷവും മോഹന്റെ പേരിലുളള വിവാദങ്ങള്‍ ഒഴിഞ്ഞിട്ടില്ല. ആധുനിക ചികിത്സാ രീതികളെ വെല്ലുവിളിച്ചുകൊണ്ട് കൊവിഡിന് ഫലപ്രദമായ ചികിത്സയുണ്ടെന്ന് അവകാശപ്പെട്ട മോഹനന് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു […]

You May Like

Subscribe US Now