മുട്ടില്‍ മരംമുറി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു: എല്ലാം മുന്‍ മന്ത്രി കെ. രാജുവിന്റെ ഒത്താശയോടെ, വെളിപ്പെടുത്തല്‍

User
0 0
Read Time:2 Minute, 9 Second

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍. മരംമുറിയെ കുറിച്ച്‌ മുന്‍ വനം മന്ത്രി കെ. രാജുവിന് അറിയാമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേസിലെ പ്രതിയായ റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

മരംകൊള്ള തടഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താനുള്‍പ്പടെയുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നതാണെന്നും എന്നാല്‍, പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബെന്നി ആരോപിക്കുന്നു. ഉത്തരവുണ്ടാക്കാന്‍ മുന്‍ റവന്യു വനം മന്ത്രിമാര്‍ സഹായിച്ചുവെന്ന് റോജി പലതവണ പറഞ്ഞിട്ടുണ്ടെന്നും ബെന്നി ആരോപിച്ചു. മുന്‍ റവന്യു മന്ത്രിക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ വനംവകുപ്പിന് ഇ.ഡി. കത്തുനല്‍കി. മരംമുറിയുടെ വിശാദംശങ്ങള്‍ തേടിയാണ് കത്ത്. കത്തുനല്‍കിയിട്ട് ഒരാഴ്ചയായിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണമെന്നും ഇ.ഡി അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു

ഇംഫാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് (41) അന്തരിച്ചു. ഡിങ്കോയുടെ നിര്യാണത്തില്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ഉള്‍പെടെയുള്ളവര്‍ അനുശോചിച്ചു. കഴിഞ്ഞവര്‍ഷം കോവിഡ് ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തി നേടി തിരിച്ചെത്തിയിരുന്നു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു. അര്‍ബുദ ചികിത്സക്കായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദ്ദേഹം ഡെല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങി. ഏപ്രിലില്‍ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്ടര്‍ […]

You May Like

Subscribe US Now