മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ടി വിട്ടു; രാജി ഗ്രൂപ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ചതിന് പിന്നാലെ

User
0 0
Read Time:3 Minute, 50 Second

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്കു അദ്ദേഹം രാജിക്കത്ത് കൈമാറി. അവഗണനയില്‍ പ്രതിഷേധിച്ചാണു പാര്‍ടി വിട്ടതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രൂപ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് എന്നൊരു പാര്‍ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുളളൂ. ആ രണ്ട് പാര്‍ടികളും തമ്മിലുളള സീറ്റ് വീതം വയ്പാണ് നടക്കുന്നതെന്നും പി സി ചാക്കോ ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ് നേതാക്കളുടെയും ഇംഗിതം അനുസരിച്ചാണ് വീതം വയ്പ്. ഇരുഗ്രൂപുകളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുക എന്ന കര്‍മമാണ് കെപിസിസിയും ഹൈക്കമാന്‍ഡും ചെയ്യുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനു വളര്‍ച്ചയില്ലെന്നും പി സി ചാക്കോ പറഞ്ഞു.

40 പേരുളള തെരഞ്ഞെടുപ്പ് കമിറ്റി ഇതുവരെ ഒരു ചര്‍ചയും നടത്തിയിട്ടില്ല. ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം. കോണ്‍ഗ്രസ് നടപടിക്രമം അനുസരിച്ച്‌ ഓരോ നിയോജക മണ്ഡലത്തിലും പാനല്‍ തയ്യാറാക്കി സ്‌ക്രീനിംഗ് കമിറ്റിക്ക് ലിസ്റ്റ് അയക്കണം. പിന്നീട് കേന്ദ്ര തെരഞ്ഞെടുപ്പ് കമിറ്റിയിലേക്കും അയക്കണം. എന്നാല്‍ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയും രമേശിന്റേയും അതോ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ് നേതാക്കളുടെയും കൈയിലാണെന്നും പി സി ചാക്കോ ആരോപിച്ചു.

ഗ്രൂപുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ല. കേരളത്തിലെ ഗ്രൂപുകളെ ഹൈക്കമാന്‍ഡ് സംരക്ഷിക്കുന്ന സ്ഥിതിയാണുളളത്. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ചാക്കോ പറഞ്ഞു.

നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇരു ഗ്രൂപുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്തത്. ഇതാണ് സ്‌ക്രീനിംഗ് കമിറ്റിക്ക് നല്‍കിയിട്ടുളളത്. നാളെ എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. രാജി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കട്ടെയെന്നും ചാക്കോ പറഞ്ഞു.

പാര്‍ടി വേദികളില്‍ അടുത്ത കാലത്ത് സജീവമല്ലാതിരുന്ന പി സി ചാക്കോ, ശരദ് പവാറിന്റെ ആശീര്‍വാദത്തോടെ എന്‍സിപിയില്‍ ചേരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും നിഷേധിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്‍. സന്നദ്ധത അറിയിക്കാന്‍ ഹൈക്കമാന്‍ഡിനെ ഉടന്‍ അദ്ദേഹം കാണുമെന്നാണ് റിപ്പോര്‍ട്ട്. നേമത്തും വട്ടിയൂര്‍ക്കാവിലും കരുത്തര്‍ സ്ഥാനാര്‍ത്ഥികളാവണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല. നേരത്തേ നേമത്തോ വട്ടിയൂര്‍ക്കാവിലോ ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ബി ജെ പിയുടെ ഏക സിറ്റിംഗ് […]

You May Like

Subscribe US Now