മൃഗശാലയില്‍ പാമ്ബു കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം

User
0 0
Read Time:1 Minute, 18 Second

തിരുവനന്തപുരം: തിരുവനന്തപുരം മൃശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. വീടും നിര്‍മിച്ച്‌ നല്‍കും. കൂടാതെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജൂലൈ ഒന്നിനായിരുന്നു പാമ്ബിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ചത്. പതിവ് പോലെ പാമ്ബുകള്‍ക്ക് തീറ്റകൊടുക്കുന്നതിനും കൂട് വൃത്തിയാക്കുന്നതിനുമായി ഉച്ചയോടെ കൂട്ടില്‍ കയറി. ഇതിനിടെയാണ് രാജവെമ്ബാല ഹര്‍ഷാദിനെ കടിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാം രാജ്യമായി യു എ ഇ; ഐസ്ലന്‍ഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യു എ ഇ. 2021ലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. 132 രാജ്യങ്ങളില്‍ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിന്‍ പഠനം നടത്തിയത്. കൊവിഡ് കൈകാര്യം ചെയ്ത രീതിയും പരിശോധിക്കപ്പെട്ടു. ലോകത്ത് നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും മുന്നില്‍ […]

You May Like

Subscribe US Now