മെഹുല്‍ ചോക്‌സിയെ നാടുകടത്തുന്നത് തടഞ്ഞ് ഡൊമിനിക്ക കോടതി

User
0 0
Read Time:2 Minute, 3 Second

സെയ്ന്റ് ജോണ്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ നാടുകടത്തുന്നത് തടഞ്ഞ് ഡൊമിനിക്ക കോടതി. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ ചേക്കേറിയ മേഹുല്‍ ചോക്‌സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച്‌ അധികൃതരുടെ പിടിയിലാകുന്നത്.

നിലവില്‍ ഡൊമിനിക്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള ചോക്‌സിയെ ആന്റിഗ്വ പോലീസിന് കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത് തടഞ്ഞ് കോടതി വിധിയുണ്ടായത്‌.

ഇന്ത്യയിലേക്ക് ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെ കോടതിയില്‍ എതിര്‍ത്തു. അദ്ദേഹമിപ്പോള്‍ ഇന്ത്യന്‍ പൗരനല്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതെ സമയം കേസില്‍ അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും. ആന്റിഗ്വയില്‍ നിന്ന്‌ മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കയിലേക്ക്‌ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ കോടതിയില്‍ വാദമുയര്‍ത്തിയത്‌ . അദ്ദേഹം ക്രൂരമായ മര്‍ദ്ദനങ്ങളേറ്റിട്ടുണ്ടെന്നും കോടതിയില്‍ ചോക്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അരുണാപുരം പാലം: മാണി.സി.കാപ്പന്റെ അവകാശവാദം ശുദ്ധകളവാണെന്ന് കേരള കോണ്‍ണ്‍ഗ്രസ് എം

പാലാ: പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച അരുണാപുരം പാലത്തിനും മിനി ഡാമിനുമായി 19.70 കോടി രൂപ അനുവദിപ്പിച്ചെന്ന മാണി.സി.കാപ്പന്റെ അവകാശവാദം ശുദ്ധകളവാണെന്ന് കേരള കോണ്‍ണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം ഭാരവാഹികള്‍ ആരോപിച്ചു. തുക അനുവദിച്ചു എന്നു പറയുന്ന ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ കാപ്പനെ വെല്ലുവിളിക്കുന്നതായും കേരള കോണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, മുത്തോലി മണ്ഡലം പ്രസിഡന്റ് ടോബിന്‍ കണ്ടനാട്ട്,​ ടൗണ്‍ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവന്‍ എന്നിവര്‍ പറഞ്ഞു. […]

You May Like

Subscribe US Now