മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേര്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 54 Second

ന്യൂഡല്‍ഹി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ട്രാന്‍സ് യമുന ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത് . അതെ സമയം ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി . ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ, സംഘടനയുടെയോ പേര് നല്‍കാതെയാണ് പോസ്റ്റര്‍. ഇത് ശ്രദ്ധയില്‍പെട്ടതോടെ കേസെടുക്കാന്‍ പോലീസ് അധികൃതര്‍ രംഗത്തെത്തി .

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോസ്റ്റര്‍ പതിച്ചവരെ കണ്ടെത്തിയത്. എന്നാല്‍ തങ്ങളെ ഒരു കൗണ്‍സിലറാണ് പോസ്റ്റര്‍ പതിക്കാനുള്ള ജോലി ഏല്‍പ്പിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തുക 1. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. […]

You May Like

Subscribe US Now