യുവതിക്ക്‌ ഫ്‌ളാറ്റില്‍ പീഡനം: പ്രതിക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ , മുന്‍ക്കൂര്‍ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

User
0 0
Read Time:2 Minute, 51 Second

കൊച്ചി> യുവതിയെ കൊച്ചിയിലെ തടങ്കലിലാക്കി പീഡിപ്പിച്ച കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. . യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നേരത്തെ കേസെടുത്തിട്ടുള്ളത്. അന്വേഷണത്തിന് പ്രത്യേകസംഘത്തേയും ചുമതലപ്പെടുത്തി. ബലാത്ംേഗമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയില്‍നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്. ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ശരീരത്തില്‍ പൊളളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. 22 ദിവസങ്ങള്‍ക്ക്ശേഷം യുവതി ഒരുവിധം ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഒരുവര്‍ഷമായി യുവതിയും മാര്‍ട്ടിനും ഒരുമിച്ച്‌ കൊച്ചിയിലെ ഫ്ളാറ്റിലാണ് താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എറണാക്കുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ 2020 ഫെബ്രുവരി മുതലാണ് പീഡനം നടന്നത്.

സിഐക്ക് വനിതാ കമ്മീഷന്റെ താക്കീത്.
അതിക്രൂരമായി പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാലുമാസമായിട്ടും പ്രതയെ പിടികൂടാത്ത പൊലീസ് നടപടിയെ വനിതാകമ്മീഷന്‍ അപലപിച്ചു. ചെയര്‍പേഴ്സന്‍ എം സി ജോസഫൈന്‍ സിഐയെ ഫോണില്‍വിളിച്ച്‌ താക്കീത് നല്‍കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികള്‍ ലക്ഷത്തില്‍ താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു. തുടര്‍ച്ചയായ 16 ദിവസമായി പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെയാണ്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1.62 ലക്ഷം […]

You May Like

Subscribe US Now