യു.ഡി.എഫിന്‍റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ലെന്ന് കെ. കെ രമ

User
0 0
Read Time:1 Minute, 59 Second

യുഡിഎഫിന്‍റെ ഭാഗമാകാന്‍ ആര്‍എംപി ഇല്ലെന്ന് കെ കെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കി. വടകരയില്‍ സിപിഎം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും കെ. കെ രമ മീഡിയവണിനോട് പറഞ്ഞു..

പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന്‌ ആവശ്യം. ടിപിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും രമ പറഞ്ഞു. ഞങ്ങള്‍ സംസ്ഥാന രാഷ്ട്രീയവും വടകരയുടെ വികസനവും ചര്‍ച്ച ചെയ്തപ്പോള്‍ ജനങ്ങള്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. അതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരായിരുന്നു. അവരുടെ മനസ്സിലത് കെടാതെ കിടക്കുന്നുണ്ട്. അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയണം. പക്ഷേ അതിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ ഇവിടെ നഷ്ടമാകരുത് എന്നായിരുന്നു ജനങ്ങളുടെ മനസ്സെന്ന് രമ പറയുന്നു.

വടകരയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ആര്‍എംപിക്ക് കഴിഞ്ഞിട്ടുണ്ട്. സിപിഎം മണ്ഡലത്തില്‍ എത്ര ശക്തമായ പ്രചരണം നടത്തിയിട്ടും കാര്യമില്ല. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരു ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞതാണ്. അത് അവര്‍ ബാലറ്റ് പേപ്പറില്‍ കാണിച്ചു എന്നതാണ് അവസാനത്തെ കണക്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'തൊഴാനെത്തിയ എന്നെ ഇടതുപക്ഷക്കാര്‍ തടഞ്ഞു, ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു'; പരാതിയുമായി രമ്യ ഹരിദാസ്

അമ്ബലത്തില്‍ തൊഴാനെത്തിയ തന്നെ തടഞ്ഞുവെച്ച്‌ സിപിഐഎം പ്രാദേശിക നേതാക്കള്‍ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കഴിഞ്ഞ ദിവസം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാനെത്തിയ തന്നെ ഇടതുപ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടില്ലെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടി രമ്യ ഡിജിപിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി. അമ്ബലത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നുവന്ന്് എംപിയും […]

You May Like

Subscribe US Now