യു ഡി എഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ല: ചെന്നിത്തല

User
0 0
Read Time:2 Minute, 33 Second

കോട്ടയം | കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ അഭിപ്രായം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് അധികാരത്തില്‍ വന്നാലും പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധക്കാര്‍ക്കെതിരേയും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരേയും എടുത്ത കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. രണ്ടും സമാനമായ പ്രതിഷേധങ്ങളായിരുന്നു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഈ കേസുകളെല്ലാം പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പി എസ് സി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം. സര്‍ക്കാര്‍ തൊഴില്‍ രഹിതരെ വെല്ലുവിളിക്കരുത്. പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. കെ പി സി സി പ്രസിഡന്റുമായി തനിക്ക് അഭിപ്രായ വിത്യാസമില്ല.

കെ സുരേന്ദ്രന്റെ യാത്രയുടെ പേര് വിജയ യാത്ര എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ബി ജെ പി യാത്ര നടത്തുന്നത്. പി സി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുത്തിട്ടില്ല. യു ഡി എഫിലെ എല്ലാ കക്ഷികളും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബി പി സി എല്‍ സ്വാകാര്യ വത്ക്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് ശക്തമായി പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും; മേയില്‍ സിബിഎസ്‌ഇ പരീക്ഷ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും. സിബിഎസ്‌ഇ പരീക്ഷ മേയില്‍ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഏതു സമയത്ത് തിരഞ്ഞെടുപ്പ് നടത്താനും ഒരുക്കമാണെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആഘോഷങ്ങളും പരീക്ഷകളും പരിഗണിച്ച്‌ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തൂവെന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലിയിരുത്താനുള്ള യോഗത്തിന് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുമായും സംസ്ഥാന സര്‍ക്കാരുമായും നടത്തിയ കൂടിയാലോചനകളില്‍ ഏതു […]

You May Like

Subscribe US Now