യൂസഫലി പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി; ചതുപ്പില്‍ നിന്നും ഹെലികോപ്റ്റര്‍ നീക്കി

User
0 0
Read Time:2 Minute, 1 Second

ദുബൈ: ഹെലികോപ്​ടര്‍ അപകടത്തില്‍നിന്ന്​ രക്ഷപ്പെട്ട ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ. യൂസുഫലിയും കുടുംബവും അബൂദബിയിലെത്തി. യു.എ.ഇയുടെ ഔദ്യോഗിക വിമാനമായ ഇത്തിഹാദി​െന്‍റ പ്രത്യേക വിമാനത്തിലാണ്​ അദ്ദേഹം എത്തിയത്​.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം ​തിങ്കളാഴ്​ച പുലര്‍ച്ചെ 5.30ന്​ യു.എ.ഇയില്‍ എത്തി. ​അബൂദബിയിലെ വീട്ടില്‍ വിശ്രമത്തിലാണ്​. ഇന്ന്​ ലുലുവി​െന്‍റ 209ാം ഹൈപര്‍മാര്‍ക്കറ്റ്​ ദുബൈ സിലിക്കണ്‍ ഓയാസീസില്‍ തുറക്കുന്നുണ്ടെങ്കിലും ഉദ്​ഘാടന ചടങ്ങില്‍ യൂസുഫലി പ​ങ്കെടുക്കില്ല.

പനങ്ങാട് പൊലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പിലാണ്​ ഹെലികോപ്ടര്‍ ഞായറാഴ്ച രാവിലെ എട്ടരയോടെ ഇടിച്ചിറക്കിയത്​. ലേക്​ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ യൂസുഫലി കടവന്ത്രയിലെ വീട്ടില്‍നിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം. ശക്തമായ കാറ്റും മഴയുമുള്ള സമയം പനങ്ങാട് ഫിഷറീസ് യൂനിേവഴ്സിറ്റി കാമ്ബസിനോട് ചേര്‍ന്ന ചതുപ്പിലേക്ക് ഹെലികോപ്ടര്‍ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറില്‍​ ഉണ്ടായിരുന്നത്​. ഹെലികോപ്​ടര്‍ തിങ്കളാഴ്ച പുലര്‍​ച്ചെ ക്രെയിന്‍ ഉപയോഗിച്ച്‌​ ഉയര്‍ത്തി നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക്​ മാറ്റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

പത്തനംതിട്ട: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കപ്പെടണം. കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് വ്യാപനനിരക്ക് വര്‍ധിക്കാന്‍ സാധ്യത ഉണ്ട്. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് […]

Subscribe US Now