രക്തം കട്ടപിടിക്കാനുള്ള സാധ്യത; ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കുന്നത് കാനഡ നിര്‍ത്തിവച്ചു

User
0 0
Read Time:3 Minute, 7 Second

ഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാകാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവച്ചു.

രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്കിയത്. 55 വയസ്സിന് താഴെയുള്ളവരില്‍ ഓക്‌സഫോര്‍ഡ്-അസ്ട്രസെനെക വാക്‌സിന്റെ പ്രയോജനത്തെക്കുറിച്ച്‌ കാര്യമായ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. ഷെല്ലി ഡീക്‌സ് പറയുന്നത്. ഇതോടെ കനേഡിയന്‍ പ്രവിശ്യകള്‍ ഈ വാക്‌സിനെടുക്കുന്നത് നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു

യൂറോപ്പില്‍ നിന്നുള്ള പുതിയ പഠനങ്ങളനുസരിച്ചാണ് തീരുമാനമെന്നാണ് ദേശീയ ഉപദേശക സമിതിയുടെ വിശദീകരണം. രക്തം കട്ടപിടിക്കാനുള്ള സാധ്യത ഈ മരുന്ന് കുറയ്ക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 100,000 ല്‍ ഒന്നായിരിക്കുമെന്ന് സൂചിപ്പിക്കുന്നു, മുമ്ബ് കണക്കാക്കിയിരുന്ന ഒരു ദശലക്ഷത്തിലധികം അപകടസാധ്യതയേക്കാള്‍ വളരെ കൂടുതലാണ് ഇത്.

അസ്ട്രാസെനെക്ക കുത്തിവയ്പിന് ശേഷം അപൂര്‍വമായി രക്തം കട്ടപിടിച്ച യൂറോപ്പിലെ രോഗികളില്‍ ഭൂരിഭാഗവും 55 വയസ്സിന് താഴെയുള്ള സ്ത്രീകളാണെന്നും കട്ടപിടിക്കുന്നവരില്‍ മരണനിരക്ക് 40% വരെ ഉയര്‍ന്നതാണെന്നും അവര്‍ പറയുന്നു.

ലോകാരോഗ്യ സംഘടന പക്ഷേ ഈ വാദങ്ങളെ തള്ളുകയാണ്. മരുന്നിന് മാരകമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് യുഎന്‍ നിലപാട്. യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ നേരത്തേ ഓക്‌സഫോര്‍ഡ്-അസ്ട്രസെനെക വാക്‌സിന്‍ നിരോധിച്ചിരുന്നെങ്കിലും പിന്നീട് അതു മാറ്റുകയായിരുന്നു.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,211 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 271 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

16 വര്‍ഷം പൂര്‍ത്തിയാക്കിയ 3തടവുകാര്‍ക്ക് മോചനം നല്‍കരുതെന്ന് യുപി സര്‍കാര്‍; സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡെല്‍ഹി: 16 വര്‍ഷം പൂര്‍ത്തിയാക്കിയ 3തടവുകാര്‍ക്ക് മോചനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുപി സര്‍കാര്‍ നല്‍കിയ സത്യവാങ്മൂലം അപഹാസ്യമാണെന്ന് വിമര്‍ശിച്ച സുപ്രീം കോടതി പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കുറ്റവാളികളുടെ സാമൂഹിക-സാമ്ബത്തിക പശ്ചാത്തലം മോശമാണെന്നും അവരെ തുറന്നുവിടരുതെന്നും സുപ്രീം കോടതിയില്‍ യുപി സര്‍കാര്‍ വാദിച്ചു. കുറ്റവാളികളുടെ മോചന ഹര്‍ജിയെ എതിര്‍ത്ത സര്‍കാറിനെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശിച്ചത്. ‘ഇതുപോലെ സര്‍കാര്‍ പെരുമാറുന്നത് കോടതിക്ക് ബുദ്ധിമുട്ടാണ്. […]

You May Like

Subscribe US Now