രഞ്ജിത്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ വേഷം ചെയ്യുമെന്ന് സൂചന

User
0 0
Read Time:4 Minute, 1 Second

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന കാര്യത്തില്‍ തീരുമാനമെടുത്ത സ്ഥിതിക്ക് വീണ്ടും സിനിമാ തിരക്കുകളിലേക്ക് മാറുകയാണ് സംവിധായകന്‍ ബി. രഞ്ജിത്ത്. ഇദ്ദേഹം കോഴിക്കോട് നോര്‍ത്തില്‍ നിന്നും സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നായിരുന്നു പ്രതീക്ഷ.

അടുത്ത ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നായകനാവും എന്ന കാര്യം ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. സ്ക്രിപ്റ്റ് രചനയുടെ തിരക്കുകളിലേക്ക് രഞ്ജിത്ത് കടന്നിരിക്കുകയാണ്. ഇന്ത്യന്‍ റുപ്പി, അയാള്‍ ഞാനല്ല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമുള്ള രഞ്ജിത്ത്-ഫഹദ് കൂട്ടുകെട്ടാവും ഈ ചിത്രം. ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം, ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ വേഷമാവും ഫഹദ് കൈകാര്യം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഡ്രാമ’യാണ് രഞ്ജിത്ത് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത സിനിമ. അതിനു ശേഷം അഭിനേതാവെന്ന നിലയില്‍ ഉണ്ട, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ രഞ്ജിത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ഫഹദ് ഫാസിലിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പിതാവ് ഫാസില്‍ നിര്‍മ്മിക്കുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയില്‍ ഫഹദ് വേഷമിട്ടുകൊണ്ടിരിക്കുകയാണ്.

മഹേഷ് നാരായണന്‍-ഫഹദ് കൂട്ടുകെട്ടില്‍ പിറന്ന ‘മാലിക്’ മെയ് 13ന് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. നസീഫ് യുസഫ് സംവിധാനം ചെയ്യുന്ന ‘ഇരുള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ടുണ്ട്.

മലയന്‍കുഞ്ഞിന്റെ സെറ്റില്‍ ഫഹദിന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്.

വീണു പരിക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്നുള്ള വീഴ്ചയില്‍ ഫഹദിന്‍റെ മൂക്കിനാണ് പരിക്കേറ്റത്.

സിനിമ ചിത്രീകരണത്തിനു വേണ്ടി താല്‍ക്കാലികമായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്. നിസ്സാരമായ പരുക്കുകള്‍ മാത്രമാണ് അദ്ദേഹത്തിനു സംഭവിച്ചതെന്ന് അപ്പോള്‍ സെറ്റിലുണ്ടായിരുന്നവര്‍ പറയുന്നു. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് പരിക്കേറ്റതോടെ ചിത്രീകരണത്തിന് ഇടവേള നല്‍കിയിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍; അ​ന്ത​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ല്‍ വേ​റി​ട്ട കാ​ഴ്ച

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 40,000ത്തോ​ളം വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ന്നെ വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ വ​നി​ത​ക​ള്‍ […]

You May Like

Subscribe US Now