രണ്ടാം പിണറായി ഭരണം; മന്ത്രിസഭയില്‍ രണ്ടാമനായി എം.വി. ഗോവിന്ദന്‍

User
0 0
Read Time:1 Minute, 8 Second

തിരുവനന്തപുരം: സി.പി.എമ്മിന്റെ സൈദ്ധാന്ധിക മുഖം എം.വി. ഗോവിന്ദന്‍ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍. രണ്ട് പ്രമുഖ വകുപ്പുകളായ തദ്ദേശ സ്വയംഭരണവും എക്‌സൈസുമാണ് ഗോവിന്ദന് ലഭിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്‍ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പിണറായി വിജയനൊപ്പം മന്ത്രിയായത്.

ലൈഫ് മിഷനടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്ന വലിയ ഉത്തരവാദിത്വമാണ് എം.വി ഗോവിന്ദന് മുന്നിലുള്ളത്. തൊഴിലില്ലായ്മ വേതനമടക്കമുള്ള കാര്യങ്ങളില്‍ വലിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എം.വി ഗോവിന്ദന്‍ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീണ ജോര്‍ജ് ആരോഗ്യമന്ത്രി, കെ രാധാകൃഷ്ണന് ദേവസ്വം, ബാലഗോപാലിന് ധനകാര്യം

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ആരോഗ്യ വകുപ്പിന്റെ ചുമതല വീണ ജോര്‍ജിനാണ്. കെ.എന്‍ ബാലഗോപാല്‍ ധനമന്ത്രിയാകും. പി. രാജീവിനാണ് വ്യവസായ വകുപ്പിന്റെ ചുമതല. തദ്ദേശവകുപ്പാണ് എം.വി ഗോവിന്ദന് നല്‍കിയിരിക്കുന്നത്. സപ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. ഇന്നുചേര്‍ന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. […]

Subscribe US Now