രാജ്യത്ത്​ മൂന്നരലക്ഷത്തിലധികം കൊവിഡ് കേസുകള്‍ , മരിച്ചവരുടെ എണ്ണം രണ്ട്​ ലക്ഷം കടന്നു

User
0 0
Read Time:1 Minute, 27 Second

രാജ്യത്ത്​ കൊവിഡ്​ രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 3286 പേര്‍ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസമാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ്​ കേസുകളും മരണവും റിപ്പോര്‍ട്ട്​ ചെയ്​തതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളില്‍ 10,000ലധികം കൊവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 66,538 പ്രതിദിന രോഗികളുള്ള മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. യു.പി, കേരള, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ 30,000ലധികം രോഗികളുണ്ട്​.

കണക്കുകള്‍ പ്രകാരം യു.എസിലാണ്​ ഏറ്റവും കൂടുതല്‍ ആളുകള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 5.27 ലക്ഷം പേര്‍ക്കാണ്​ യു.എസില്‍ കൊവിഡ്​ മൂലം ജീവന്‍ നഷ്​ടമായത്​. 3.92 ലക്ഷം മരണവുമായി ബ്രസീലാണ്​ രണ്ടാം സ്ഥാനത്ത്​. മെക്​സികോയില്‍ കോവിഡുമായി ബന്ധപ്പെട്ട 2.15 ലക്ഷം മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡ് വ്യാപനമുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലൊണ് ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ ശുപാര്‍ശ. നിര്‍ദേശം നടപ്പിലാക്കിയാല്‍ കേരളത്തിലെ പല ജില്ലകളും ലോക്ഡൗണിലേക്ക് പോകേണ്ടിവരും. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാകും തുടര്‍ നടപടികള്‍. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ ഏതാനും […]

Subscribe US Now