രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെയായി

User
0 0
Read Time:1 Minute, 49 Second

ന്യൂഡല്‍ഹി> രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തില്‍ താഴെയായി. പുതുതായി 86,498 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണം രേഖപ്പെടുത്തി.

പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,03,702 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ചികിത്സയിലുള്ളത്.

അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില് പ്രകടമാകുന്നുണ്ട്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വന്‍സിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.

അതേസമയം രാജ്യത്ത് 23,61,98,726 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു. 36,82,07,596 സാമ്ബിളുകളാണ് രാജ്യത്ത് ജൂണ് ഏഴ് വരെ രാജ്യത്ത് കൊവിഡിനായി ടെസ്റ്റ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാഹന പരിശോധനയ്ക്കിടെ അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണ മോഷണ കേസിലെ പ്രതി പിടിയില്‍

മംഗലാപുരം : കൊച്ചി മുളവുകാട് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത് സ്വര്‍ണമോഷണ കേസിലെ പ്രതി. പാപ്പിനിശ്ശേരി സ്വദേശി റാഷിദാണ് പൊലീസ് പരിശോധനയ്ക്കിടെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും അന്‍പത് ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണമോഷണ കേസിലെ പ്രതിയാണ് പിടിയിലായ റാഷിദ്. മംഗലാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം നടത്തി ലഭിച്ച ഒന്നര കിലോയോളം വരുന്ന സ്വര്‍ണം വില്‍പ്പന നടത്തി വരുന്നതിനിടെയാണ് റാഷിദ് പോലീസിന്റെ […]

You May Like

Subscribe US Now