രാജ്യത്ത്‌ 24 മണിക്കൂറില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍; 4100 മരണം

User
0 0
Read Time:1 Minute, 14 Second

ന്യൂഡല്‍ഹി > രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോകത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് 19 വൈറസിന്റെ B 1. 617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുകയാണ്. എത്രത്തോളം വ്യാപനശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച്‌ വരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തിയേക്കും; രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: രണ്ട്- പതിനെട്ട് വയസിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ തയ്യാറായേക്കും. കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. ആരോഗ്യമുള്ള 525 വോളന്റിയര്‍മാരെ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് കൊവാക്‌സിന്‍ നിര്‍മാതാവ് ഭാരത് ബയോടെക് അറിയിച്ചു. വാക്‌സിനുകള്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാദ്ധ്യത […]

You May Like

Subscribe US Now