രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മൂന്നരലക്ഷം പേര്‍ക്ക്, 2812 മരണം

User
0 0
Read Time:2 Minute, 18 Second

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. 3,52,991 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2812 പേര്‍ മരണമടഞ്ഞു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുളളത്. ഇന്നലെ 14,19,11,223 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. 24 മണിക്കൂറിനിടെ 66,191 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 61,450 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 832 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയര്‍ന്നു. നിലവില്‍ ഏഴു ലക്ഷത്തോളം ആളുകളാണ് മഹാരാഷ്‌ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഡല്‍ഹിയില്‍ 22,933 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നിലവില്‍ 94,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 350 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 143 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കഴിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി ഈസിയായി; അക്ഷയ കേന്ദ്രം വഴിയുള്ള പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരും

കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളെ ഒ.പി ടിക്കറ്റ് കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള പുതിയ സംവിധാനം ഉടന്‍ തന്നെ സംസ്ഥാനത്ത് നിലവില്‍ വരും. ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാന്‍ കഴിയുന്ന ഇ-ഹെല്‍ത്ത് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. സ്വന്തമായി മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവരായ ആളുകളെ സഹായിക്കാനാണ് […]

You May Like

Subscribe US Now