രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസ

User
0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങളുയരുമ്ബോഴും രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമായി.

കഴിഞ്ഞ 14 ദിവസത്തിനിടെ എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. ഇന്ധനവിലവര്‍ധനവിന് എതിരെ ബുധനാഴ്ച മുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില പ്രശ്നമാണെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തണമെന്നായിരുന്നു കേന്ദ്രപെട്രോളിയം മന്ത്രിയുടെ ന്യായീകരണം. തുടര്‍ച്ചയായ രണ്ട് ദിവസം പെട്രോള്‍ – ഡീസല്‍ വില കൂടിയ ശേഷം കഴിഞ്ഞ ദിവസം ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.ബി.എസ്​.ഇ 12-ാം ക്ലാസ്​ പരീക്ഷ റദ്ദാക്കല്‍: 10, 11, പ്രീ ബോര്‍ഡ്​ ഫലങ്ങള്‍ അടിസ്​ഥാനമാക്കുമെന്ന്​ സൂചന

ന്യൂഡല്‍ഹി: പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ, 11ാം ക്ലാസ് അവസാന പരീക്ഷ, പന്ത്രണ്ടാം ക്ലാസ് പ്രീ-ബോര്‍ഡ് പരീക്ഷ എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 12ാം ക്ലാസ് വിദ്യാര്‍ത്ഥികളെ വിലയിരുത്താനുള്ള നിര്‍ദേശം സി.ബി.എസ്.ഇ സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്​. സി.ബി.എസ്.ഇ രൂപീകരിച്ച 12 അംഗ വിദഗ്​ധ സമിതി കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഈ രീതി ചര്‍ച്ച ചെയ്​തതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന്​ പരീക്ഷകളുടെയും ഫലം അടിസ്​ഥാനപ്പെടുത്തിയാകും തിയറിയുടെ 70 മാര്‍ക്ക്​ കണക്കാക്കുക. […]

You May Like

Subscribe US Now