രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 67,208 പേര്‍ക്ക് കൂടി രോഗബാധ

User
0 0
Read Time:3 Minute, 16 Second

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. 67,208 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2,330 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മുതിര്‍ന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റേരോയിടുകള്‍ കുട്ടികളുടെ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രം. രാജ്യത്ത് 5 സംസ്ഥാനങ്ങളില്‍ 14 ദിവസത്തിനിടെ ഒരു ലക്ഷത്തിന് മേലെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

തുടര്‍ച്ചയായ 11ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി. ഇന്നലെ 1,03,570 പേര്‍ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8,26,740യി കുറഞ്ഞു. 71 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 26.55 കോടിയിലെറേയായി.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നുണ്ടെങ്കിലും 14 ദിവസത്തിനിടെ 5 സംസ്ഥാനങ്ങളില്‍ 1 ലക്ഷം കേസുകള്‍ വീതം സ്ഥിരീകരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടില്‍ 2 ആഴ്ചക്കിടെ 2,43000 ത്തോളം കേസുകളാണ് സ്ഥിരീകരിച്ചത്. കേരളം,മഹാരാഷ്ട്ര, കര്‍ണാടക ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 1 ലക്ഷത്തിലേറെ കേസുകള്‍ രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

മൂന്നാം തരംഗത്തില്‍ കൊവിഡ് കുട്ടികളെയാണ് ബാധിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ കൊവിഡ് ചികിത്സയില്‍ നിന്നും മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കുന്ന സ്റ്റിരോയിടുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി.ഐവര്‍മെക്ടിന്, ഹൈഡ്രോക്ലോരോക്വിന്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രണയ നൈരാശ്യം; യുവതിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു, പ്രതിപിടിയില്‍

മ​ല​പ്പു​റം: പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വ് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. ഏ​ലം​കു​ളം കു​ന്ന​ക്കാ​ട് ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ള്‍ ദൃ​ശ്യ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി കു​ണ്ടു​പ​റ​മ്ബ് സ്വ​ദേ​ശി വി​നീ​ഷി​നെ (21) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ദൃ​ശ്യ​യു​ടെ സ​ഹോ​ദ​രി ദേ​വ​ശ്രീ​ക്ക് (13) ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ട്ടി​യെ പെ​രു​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്രേ​മ​നൈ​രാ​ശ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ബാ​ല​ച​ന്ദ്ര​ന്‍റെ പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ലെ […]

You May Like

Subscribe US Now