രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; ആശങ്കയാകുന്നത് ഉയരുന്ന മരണസംഖ്യ

User
0 0
Read Time:2 Minute, 32 Second

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 2,95,10,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,81,62,947 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 9,73,158 സജീവ കേസുകളാണുള്ളത്. രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,92,152 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 37,96,24,626 സാമ്ബിളുകളും പരിശോധിച്ചിട്ടുണ്ട്.

കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നുണ്ടെങ്കിലും മരണസംഖ്യ വര്‍ധിച്ചു വരുന്നതാണ് രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ 3,921 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം 3,74,305 ആയി ഉയര്‍ന്നു.

രണ്ടാഴ്ച തുടര്‍ച്ചയായി കുറഞ്ഞ് നിന്ന കോവിഡ് മരണക്കണക്ക് ഇക്കഴിഞ്ഞയാഴ്ച കുത്തനെ കൂടിയിരുന്നു. മരണക്കണക്കില്‍ 19% വര്‍ധനവാണ് കഴിഞ്ഞു പോയ ആഴ്ച മാത്രം രേഖപ്പെടുത്തിയത്. ബീഹാറില്‍ മരണക്കണക്ക് പുതുക്കിയതാണ് ഈയാഴ്ച മരണക്കണക്കില്‍ ഇത്രയും വര്‍ധനവുണ്ടാകാന്‍ ഇടയാക്കിയത്. കഴി‍ഞ്ഞ മൂന്നാഴ്ച രേഖപ്പെടുത്തിയ ആകെ മരണസംഖ്യയില്‍ പകുതിയില്‍ കൂടുതലും അവസാന ഏഴ് ദിവസങ്ങളില്‍ സ്ഥിരീകരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏഷ്യയിലെ ശതകോടീശ്വരന്മാരില്‍ അംബാനിയും,അദാനിയും മുന്നില്‍

ഏഷ്യയിലെ ശതകോടീശ്വരന്മാരില്‍ ഇന്ത്യന്‍ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നിലെത്തി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡെക്സ് അനുസരിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തില്‍ 12-ാം സ്ഥാനത്താണ്.8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയര്‍ന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയര്‍ന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്താണ് […]

You May Like

Subscribe US Now