രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേര്‍ക്ക് കൂടി കൊവിഡ്

User
0 0
Read Time:2 Minute, 27 Second

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു . 1,20,529 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത. 2 മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. 3,380 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 1,97,894 പേര്‍ കൊവിഡ് രോഗമുക്തരായി.

രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,55,248 ആയി കുറഞ്ഞു. അതേസമയം 22.78 കോടിയിലേറെ പേര്‍ വാക്സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ബയോളജിക്കല്‍-ഇ കമ്ബനിയുടെ വാക്‌സിന്റെ വില ഡോസിന് 250 രൂപയായിരിക്കുമെന്ന് കമ്ബനി അറിയിച്ചു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാല്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള വാക്‌സിനാകും ബയോളജിക്കല്‍-ഇ കമ്ബനിയുടെ കോര്‍ബ്വാക്സ് വാക്‌സിന്‍.

ബയോളജിക്കല്‍-ഇ കമ്ബനിയുടെ കോര്‍ബ്വാക്സ് വാക്‌സിന്റെ രണ്ട് ഡോസികള്‍ക്ക് 500 രൂപയാണ് കമ്ബനി നിശ്ചയിച്ച വില. നേരത്തെ ബയോളജിക്കല്‍-ഇ കമ്ബനിക്ക് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനു കേന്ദ്രം മുന്‍ കൂറായി അനുമതി നല്‍കിയിരുന്നു .

30 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍കായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്.മെയ്‌ മാസത്തില്‍ രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 55%വും ഗ്രാമീണ മേഖലയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയില്‍ കൊവിഡ് ടെസ്റ്റുകള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനും ആളുകള്‍ ഭയം കാണിക്കുന്നെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ ഗ്രാമീണ മേഖലകളില്‍ വീടുകളില്‍ ചെന്ന് ടെസ്റ്റുകള്‍ നടത്തണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണ കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Subscribe US Now