രാജ്യത്ത് വാക്‌സിന്‍ ക്ഷാമം; നരേന്ദ്ര മോദി പോരാടാനുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

User
0 0
Read Time:1 Minute, 36 Second

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനിടയിലും സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. മോദി സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും -രാഹുല്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലു ടിക്ക് കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ബ്ലു ടിക്ക് പോയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു.

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്ററിലെ നീല വെരിഫിക്കേഷന്‍ ബാഡ്ജ്. അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ ബാഡ്ജ് ട്വിറ്റര്‍ തന്നെ നീക്കം ചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗം വ്യാപിക്കുന്നു: രോഗകാരണം കണ്ടെത്താനായില്ല, ആശങ്കയില്‍ ജനങ്ങള്‍

ഒട്ടാവ: കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം വ്യാപിക്കുന്നു. കാഴ്ച, കേള്‍വി, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം കൂടുതലായി വ്യാപിക്കുന്നത്. അതിനാല്‍ തന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് ആരോഗ്യ വിദഗ്ധര്‍ പേര് നല്‍കിയത്. 48 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 18നും 85നും […]

You May Like

Subscribe US Now