രാജ്യദ്രോഹക്കേസ്: ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഹാജരാകണം; അറസ്റ്റുണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

User
0 0
Read Time:1 Minute, 43 Second

കൊച്ചി: രാജ്യദ്രോഹ ക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നുമാണ് നിര്‍ദേശം. കേസ് വിധി പറയാന്‍ മാറ്റിവച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആയിഷ സുല്‍ത്താന ഞായറാഴ്ച 4.30ന് കവരത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഒരാഴ്ചയാണ് ഈ ഉത്തരവിന്റെ കാലാവധി. അതിനിടെ കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയും.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. പറഞ്ഞ ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി അറിയിച്ചു. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി നദീറയുടെ കുടുബം മുഖ്യമന്ത്രിക്ക് പരാതി […]

You May Like

Subscribe US Now