രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യം; ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

User
0 0
Read Time:1 Minute, 54 Second

കൊച്ചി: രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴി വച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്. ഈ പശ്ചാത്തലങ്ങളില്‍ കേസ് നിലനില്‍ക്കില്ലെന്നും ഐഷയുടെ ഹര്‍ജിയില്‍ പറയുന്നു.

ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഐഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.

പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവച്ചതായോ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനോ അകല്‍ച്ചയ്‌ക്കോ കാരണമായതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്രമന്ത്രിസഭ വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി; 25 -ഓളം പുതുമുഖങ്ങള്‍ക്ക് സാധ്യത

ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പല തവണയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാന്‍ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]

You May Like

Subscribe US Now