രാജ്യസഭാ തിരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളില്‍നിന്നു മാത്രമേ നടത്തൂയെന്ന് കമ്മിഷന്‍

User
0 0
Read Time:3 Minute, 22 Second

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ നിയമസഭാ അംഗങ്ങളില്‍നിന്നു മാത്രമേ നടത്തൂയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മിഷന്‍ നിലപാടിനെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ അനുകൂലിച്ചു. കേന്ദ്ര ഇടപെടല്‍ മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കി. കേസ് കോടതി വിധി പറയാനായി മാറ്റി.

വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അസാധാരണ സാഹചര്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബോധിപ്പിച്ചു. 21 നു മുന്‍പ് വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം വന്നാല്‍ ഏഴ് ദിവസത്തിനകം നാമനിര്‍ദേശ പത്രിക നല്‍കണം. ജൂണ്‍ ഒന്നിനു മാത്രമേ നിലവിലുള്ള സഭയുടെ കാലാവധി കഴിയൂ.

രാജ്യസഭ, നിയമസഭയുടെ കണ്ണാടിയാണ്. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിനു മുന്‍പ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. വോട്ടെടുപ്പും നടന്നു. ഈ സാഹചര്യത്തില്‍ കാലാവധി പൂര്‍ത്തിയാവുന്ന നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യ സഭാംഗങ്ങളെ തിരഞ്ഞെടുത്താല്‍ അതില്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചതിനാല്‍ നിയമോപദേശം തേടിയ ശേഷമാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്ന് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അഭിപ്രായത്തിന് വില നല്‍കേണ്ടതുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതിനു തലേന്നാണ് കേന്ദ്ര നിയമമന്ത്രാലയം ഇടപെട്ടത്. അതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കി.

നിലവിലെ നിയമസഭാംഗങ്ങള്‍ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുത്താല്‍ അത് അനുചിതവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണങ്കില്‍ രാജ്യസഭയുടെ കാലാവധി ആറ് വര്‍ഷമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ നിയമസഭ നിലവില്‍ വന്ന ശേഷം രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാവും ഭരണഘടനാപരമെന്നാണ് നിയമോപദേശമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കും; മുന്നറിയിപ്പുമായി ഫിയോക്ക്

തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദിന്റെ ചിത്രങ്ങള്‍ തിയറ്റര്‍ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ഒടിടി വഴി ചിത്രം റിലീസ് ചെയ്താല്‍ മാലിക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്നും ഫിയോക്ക് സമിതി പറഞ്ഞു. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം. കോവിഡ് കാലത്ത് ഏറ്റവും […]

You May Like

Subscribe US Now