രാമക്ഷേത്ര ട്രസ്റ്റിന്‍റെ സാമ്ബത്തിക ക്രമക്കേട് ഭക്തരെ വളരെയധികം വേദനിപ്പിച്ചു : അശോക് ഗെഹ് ലോട്ട്

User
0 0
Read Time:3 Minute, 12 Second

ജയ്പൂര്‍: രാമക്ഷേത്രത്തിന്‍റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ട്. കുറ്റക്കാരെ ശിക്ഷിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് രാജസ്ഥാനിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്നു. കേന്ദ്ര നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്‍റെ സാമ്ബത്തിക ക്രമക്കേട് രാജ്യമെമ്ബാടുമുള്ള ഭക്തരെ വല്ലാതെ വേദനിപ്പിച്ചു. നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ സംഭാവനകള്‍ തട്ടിയെടുത്ത വാര്‍ത്ത പൊതു ജനങ്ങളുടെ വിശ്വാസത്തെയാണ് തകര്‍ത്തതെന്നും ഗെഹ് ലോട്ട് ട്വീറ്റ് ചെയ്തു.

രാമക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശ്രീരാമന്‍റെ പേരില്‍ ചതി നടത്തുന്നത്​ അനീതിയാണെന്ന്​ രാഹുല്‍ ആരോപിച്ചു . ‘ശ്രീരാമനെന്നാല്‍ നീതിയും സത്യവും മതവുമാണ്​. അദ്ദേഹത്തിന്‍റെ പേരില്‍ ചതി നടത്തുന്നത്​ അനീതിയും” -രാഹുല്‍ ട്വീറ്ററില്‍ വിമര്‍ശിച്ചിരുന്നു .

അതെ സമയം നേരത്തെ, ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ ഭഗവാന്‍റെ കാല്‍ക്കല്‍ കാണിക്കയായി പണം നല്‍കിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയില്‍ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ് -പ്രിയങ്ക പ്രതികരിച്ചിരുന്നു .

കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാര്‍ച്ച്‌ 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ഉയരുന്ന ആരോപണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി: കേസ്‌ വ്യാഴാഴ്‌ച പരിഗണിക്കും

കൊച്ചി> ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി കോടതിമാറ്റി. തനിക്ക് കവരത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടന്നും ഞായറാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഐഷ കോടതിയെ അറിയിച്ചു. പരാതിക്കാരന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടന്നും ഐഷ ബോധിപ്പിച്ചു. ലക്ഷദീപുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിനെ തുടര്‍ന്നാണ് ഐഷ കോടതിയെസമീപിച്ചത്. […]

You May Like

Subscribe US Now