രാഷ്ട്രീയ സംശുദ്ധിയുടെ പ്രതീകമാണ് പി.സി ചാക്കോ; പൊട്ടിക്കരഞ്ഞ് ശശീന്ദ്രന്‍

User
0 0
Read Time:4 Minute, 33 Second

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ എന്‍സിപിയുടെ ഭാഗമായ മുതിര്‍ന്ന നേതാവ് പി.സി ചാക്കോയ്ക്ക് മുന്നില്‍ കണ്ണിരടക്കാനാവാതെ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രന്‍. പി.സി ചാക്കോയെ എന്‍സിപിയിലേക്ക് സ്വീകരിക്കുന്ന പരിപാടിയിലാണ് ശശീന്ദ്രന്‍ പൊട്ടിക്കരഞ്ഞത്. വിദ്യാര്‍ത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമാണ് പി.സി ചാക്കോയെന്ന് ശശീന്ദ്രന്‍ പിന്നീട് ഫെയ്സ്ബുക്കിലും കുറിച്ചു.

എന്‍സിപി സംസ്ഥാന കമ്മിറ്റി പി.സി ചാക്കോയ്ക്ക് ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിനിടെയാണ് സംഭവം. വേദിയില്‍ ചാക്കോയ്ക്ക് അടുത്തായിരുന്നു ശശീന്ദ്രന്റെയും ഇരിപ്പിടം. കണ്ണീരണിഞ്ഞ ശശീന്ദ്രനെ ചാക്കോ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്. ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എസി ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

എകെ ശശീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

എന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറെ വൈകാരികമായ നിമിഷത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമായ പ്രിയപ്പെട്ട ശ്രീ പി സി ചാക്കോ എന്‍ സി പി യിലേക്ക് വന്നതിനു ശേഷമുള്ള ഒന്നിച്ചുള്ള ആദ്യത്തെ പൊതുപരിപാടിയാണ് ഇന്ന് കൊച്ചിയില്‍ നടന്നത്. രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെ പ്രതീകമാണ് ശ്രീ പി സി ചാക്കോ, ഒരു ഘട്ടത്തില്‍ രാഷ്ട്രീയപരമായി രണ്ടു ചേരിയിലേക്ക് വഴി മാറിയെങ്കിലും അന്ന് തൊട്ട് ഇന്ന് വരെ വ്യക്തിപരമായ സൗഹൃദത്തിനും സ്‌നേഹത്തിനും അണുകിടപോലും കുറയാതെ കാത്തു സൂക്ഷിച്ചവരാണ് നമ്മള്‍ ഇരുവരും. എപ്പോള്‍ കണ്ടുമുട്ടിയാലും നിറഞ്ഞ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും കൂടി വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ പരസ്പരം പങ്കുവെക്കുന്നവരാണ് ഞാനും പി സി ചാക്കോയും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും സത്യസന്ധതയോടെയും നിറവേറ്റുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ശ്രീ പി സി ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്.എന്റെ സഹോദര തുല്യനും സഹപ്രവര്‍ത്തകനുമായ ശ്രീ പി സി ചാക്കോയുടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് കേരളത്തില്‍ എന്നല്ല ഇന്ത്യയിലാകെ തന്നെയുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും കരുത്തും ഉത്തേജനവും നല്‍കും.

അതേസമയം പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ പി.സി ചാക്കോ ആഞ്ഞടിച്ചു. കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോറട്ടോറിയം കാലാവധി നീട്ടാനാവില്ല; പിഴ പലിശ ഈടാക്കരുത്‌: സുപ്രീംകോടതി

ന്യൂഡല്‍ഹി> കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നല്‍കിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്ണ പലിശ ഇളവ് നല്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് വായപ്കള്‍ക്ക് പിഴപ്പലിശ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അപ്രകാരം ബാങ്കുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ പണം തിരികെ നല്‍കണമെന്നും കോടതി ഉത്തരവായി. സര്‍ക്കാരിന്റെ സാമ്ബത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

You May Like

Subscribe US Now