രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി മുന്‍ എം.പി ജോയ്സ് ജോര്‍ജ്. രാഹുല്‍ ഗാന്ധി വിവാഹിതന് അല്ലാത്തതിനാല്‍ അദ്ദേഹത്തോട് ഇടപെടുമ്ബോള്‍ വിദ്യാര്‍ത്ഥിനികള്‍ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ജോയ്സ് ജോര്‍ജ് നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു.
ജോയ്സ് ജോര്‍ജിന്റെ വാക്കുകള്‍:
‘രാഹുല്‍ ഗാന്ധിയുടെ പരിപാടി, കോളേജില്‍ പോകും, പെണ്പിള്ളേര് മാത്രമുള്ള കോളേജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുല്‍ ഗാന്ധിയുടെ മുന്പില് വളയാനും കുനിയാനും ഒന്നും നില്‍ക്കല്ലേ, അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല’
മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു ഇടുക്കി മുന്‍ എം.പിയുടെ പരാമര്‍ശം. പ്രസ്താവനയെ കൂട്ടചിരിയില്‍ സദസ്സ് പിന്താങ്ങി.
അതേസമയം ജോയ്സ് ജോര്‍ജിന്റേത് തരംതാണ പ്രസ്താവന ആണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു. ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
രാഹുലിനോട് ഇടപെടുമ്ബോള്‍ വിദ്യാര്‍ത്ഥിനികള്‍ സൂക്ഷിക്കണം’: വിവാദ പരാമര്‍ശവുമായി ജോയ്സ് ജോര്‍ജ്
Read Time:2 Minute, 5 Second