‘രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞ് നില്‍ക്കരുത്’; വിവാദ പരാമര്‍ശം നടത്തിയ ജോയ്സിന് പിന്തുണയുമായി എം എം മണി

User
0 0
Read Time:2 Minute, 30 Second

ഇടുക്കി: കോണ്‍ഗ്രസിന്‍്റെ യുവനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായി അധിക്ഷേപമുയര്‍ത്തിയ ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജിന് പിന്തുണയുമായി എം എം മണി. ജോയ്സ് രാഹുലിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും എം എം മണി പറഞ്ഞു. താനും ആ വേദിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്‌ അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു.

രാഹുലിന്‍്റെ വിദ്യാര്‍ത്ഥി സംവാദത്തെ കുറിച്ചായിരുന്നു ജോയിസിന്‍്റെ അധിക്ഷേപ പരാമര്‍ശം. മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇടുക്കി ഇരട്ടയാറിലെ പ്രസംഗിക്കവെയാണ് വിവാദ പരാമര്‍ശം. ‘പെണ്‍കുട്ടികളുള്ള കോളേജില്‍ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്ബിള്ളാരെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ – ഇതായിരുന്നു രാഹുല്‍ ഗാന്ധിയെയും വിദ്യാര്‍ത്ഥിനികളെയും അപമാനിച്ച്‌ ജോയ്സ് ജോര്‍ജ് പറഞ്ഞത്.

ജോയ്സിന്‍്റെ പരാമര്‍ശം വേദിയില്‍ കൂട്ടച്ചിരി ഉണര്‍ത്തി. മുന്‍ എം പിയെ തിരുത്താന്‍ എം എം മണി അടക്കമുള്ളവര്‍ ശ്രമിച്ചില്ല, പകരം അധിക്ഷേപ പരാമര്‍ശം കേട്ടതും പൊട്ടിച്ചിരിക്കുകയായിരുന്നു. ജോയ്സ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മ്ലേച്ഛനാണെന്ന് ജോയ്സ് ജോര്‍ജ് സ്വയം വിളിച്ചു പറയുന്നു; അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്ന് ഡീന്‍

ഇടുക്കി: എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെണ്‍കുട്ടികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചതിനെ അശ്ലീല പരാമര്‍ശത്തിലൂടെ പരിഹസിച്ചത് ജോയ്സ് ജോര്‍ജിനെതിരെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. മുന്‍ എം.പി കൂടിയായ ജോയ്സ് ജോര്‍ജ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്ന് ഡീന്‍ പറഞ്ഞു. ഇടതുപക്ഷ നേതൃത്വത്തിന്‍റെ സ്ത്രീ വിരുദ്ധ മനോഭാവമാണ് പുറത്തുവന്നത്. ഇടത് നേതാക്കളുടെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ അതിരുകടന്നിരിക്കുന്നു. ഈ വിഷയത്തില്‍ ഇടതുപക്ഷ നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. നിസാരമായ […]

Subscribe US Now