രേഷ്മയെ കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനെന്ന് അനു; അത്മഹത്യ കുറിപ്പ് കണ്ടെടുത്തു

User
0 0
Read Time:4 Minute, 9 Second

അടിമാലി: പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പ്ലസ് ടു വിദ്യാര്‍ഥിനി സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയില്‍ രാജേഷ്-ജെസി ദമ്ബതികളുടെ മകള്‍ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയില്‍ അരുണ്‍(അനു-28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുണ്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞു. രേഷ്മയുടെ പിതൃസഹോദരനാണ് അനു എന്ന അരുണ്‍.

വര്‍ഷങ്ങളായി താന്‍ രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും കത്തിലുണ്ട്. രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെ ആരും കാണില്ലെന്നും കത്തില്‍ പറയുന്നു.

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് പൊലീസ് പറയുന്നത്. അനുവിന്റെ മൊബൈല്‍ ഫോണിലെ സിം ഉള്‍പ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഫോണിന്റെ ബാറ്ററിയും പിന്‍ഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഫേണ്‍ നശിപ്പിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രേഷ്മയെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയശേഷം അനുനയിപ്പിച്ച്‌ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുണ്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂര്‍വം എഴുതിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

പോലുള്ള വസ്തു ഉപയോഗിച്ച്‌ കുത്തിയപ്പോള്‍ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. മരപ്പണിക്കാരനായ അരുണ്‍ ചെറിയ ഉളി എപ്പോഴും കയ്യില്‍ കരുതിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രേഷ്മയുടെ സംസ്കാര ചടങ്ങുകള്‍ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടില്‍ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാലു ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സ്കൂളും പരിസരവും അണുവിമുക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

മുംബൈ | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നത് ജനങ്ങളുടെ സമീപനത്തിന് അനുസരിച്ച്‌ നില്‍ക്കും. എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് […]

You May Like

Subscribe US Now