‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം. തന്റെ മകനെ നന്നായി നോക്കണം; ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

User
0 0
Read Time:2 Minute, 24 Second

കൊല്ലം : കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ
ആറ്റില്‍ ചാടി ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ രേഷ്മയ്‌ക്കെതിരെ കത്തില്‍ പരാമര്‍ശമുണ്ട്. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടുന്നത് സഹിക്കാനാവില്ലെന്നും കത്തില്‍ ആര്യ പറയുന്നു.

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം. തന്റെ മകനെ നന്നായി നോക്കണമെന്നും’ കത്തില്‍ ആര്യ കുറിക്കുന്നു.

കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് ആത്മഹത്യ ചെയ്ത യുവതികള്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായത്.കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ഭര്‍തൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും, ആത്മഹത്യ ചെയ്ത യുവതികള്‍ക്ക് കേസിലുള്ള പങ്ക് കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദരിദ്ര രാജ്യങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷo : അപലപിച്ച്‌ ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തിലുള്ള കോവിഡ് വാക്​സിന്‍ വിതരണത്തിലെ അസമത്വത്തില്‍ അപലപിച്ച്‌​ ലോകാരോഗ്യ സംഘടന രംഗത്ത് .വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അതെ സമയം ദരിദ്ര രാജ്യങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ഇതില്‍ ശക്തമായി അപലപി​ക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി . ആഫ്രിക്കയില്‍ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെയും ജീവന്‍ നഷ്​ടമാകുന്നവരുടെ എണ്ണവും മുന്‍ ആഴ്​ചയെ അപേക്ഷിച്ച്‌​ ഈ ആഴ്​ചയില്‍ 40 […]

You May Like

Subscribe US Now