രോഗികള്‍ കുറഞ്ഞു ; കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍.

User
0 0
Read Time:1 Minute, 27 Second

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സെന്ററുകളിലെ ചികിത്സാ ഉപകരണങ്ങള്‍ മൂന്നാം തരംഗത്തിന്റെ സാധ്യത പരിഗണിച്ച്‌ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിതമായി സൂക്ഷിക്കും.

നിലവില്‍ സംസ്ഥാനത്ത് ആയിരത്തോളം കിടക്കകളില്‍ മാത്രമാണ് രോഗികളുള്ളത്. കിടത്തിചികിത്സ വേണ്ട തരത്തിലുള്ള പുതിയ രോഗികളെ സെന്ററുകളിലേക്ക് കൊണ്ടുവരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും മറ്റ് എന്‍.ജി.ഒകളും നടത്തുന്ന സ്പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററുകളാണ് അടച്ചുപൂട്ടുന്നത്.

സംസ്ഥാനത്തെ പല കോവിഡ് സെന്ററുകളിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകള്‍ വരുന്നില്ലെന്നും ഇത്തരം കേന്ദ്രങ്ങള്‍ ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്ന് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസിലെ ഡോക്ടര്‍ പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപിക്ക് വീണ്ടും തിരിച്ചടി; സംഘടന സെക്രടറി ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്

കണ്ണൂര്‍:  ബിജെപിയെ വീണ്ടും വെട്ടിലാക്കി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. സംഘടന സെക്രടറി എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ട് പ്രസീത അഴീക്കോട്. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറയുന്നത് നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. സികെ ജാനുവിന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച്‌ 10 […]

You May Like

Subscribe US Now