റഷ്യയുടെ സ്പുട്നിക് ലൈറ്റ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യ അനുമതി നിഷേധിച്ചു

User
0 0
Read Time:3 Minute, 15 Second

ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യന്‍ വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍ ഡോ റെഡ്ഡീസ് ലാബാണ് അനുമതി ചോദിച്ചിരുന്നത്. അപേക്ഷ പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സബ്ജക്റ്റ് എക്സ്‌പെര്‍ട്ട് കമ്മിറ്റി (എസ് ഇ സി) കഴിഞ്ഞ ദിവസം കൂടിയ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.

മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് സ്പുട്നിക് ലൈറ്റിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് അഞ്ച് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് ഡോസ് ആയിട്ടെടുക്കേണ്ട സ്പുട്നിക് അഞ്ചില്‍ ഓരോ ഡോസിനും വ്യത്യസ്ത മരുന്നാണ് ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേത് പ്രധാന വാക്സിനും രണ്ടാമത്തേത് ബൂസ്റ്ററുമാണ്. എന്നാല്‍ സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് മാത്രം വേണ്ടിവരുന്ന വാക്സിനാണ്. പ്രധാനമായും സ്പുട്നിക് അഞ്ചിലെ ആദ്യ ഡോസില്‍ ഉപയോഗിക്കുന്ന ഘടകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

രണ്ട് ഡോസുകള്‍ക്ക് പകരം ഒരു ഡോസ് വാക്സിന്‍ 80 ശതമാനത്തോളം രോഗ പ്രതിരോധ ശേഷി നല്‍കുമെന്നാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സി ഇ ഒ അവകാശപ്പെടുന്നത്. റഷ്യയില്‍ നിന്നും സ്പുട്നിക് അഞ്ച് ഇന്ത്യയിലെത്തിക്കുന്ന ഈ കമ്ബനിക്ക്, വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്. സ്പുട്നിക് ലൈറ്റ് വാക്സിന് ഉദ്ദേശം 730 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച അവസരത്തിലാണ് രണ്ട് ഡോസ് വാക്സിനായ സ്പുട്നികിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.

കൊവിഡ് വന്നവര്‍ക്കുള്ള ചികിത്സയില്‍ അത്ഭുത മുന്നേറ്റമുണ്ടാക്കുന്ന ഡി ആര്‍ ഡി ഒ വികസിപ്പിച്ച 2ഡിയോക്സിഡി ഗ്ലൂക്കോസിന്റെ (2ഡിജി) നിര്‍മ്മാണവും ഡോ. റെഡ്ഡീസാണ് ഏറ്റെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്ന മരുന്നിന്റെ വില 990 രൂപയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാതാവിനൊപ്പം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയ കുട്ടിയെ കാണാതായി ; മൃതദേഹം കുറ്റികാട്ടില്‍

ചെന്നൈ: മാതാവിനൊപ്പം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയ കുട്ടിയെ കുറ്റികാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണു കുട്ടിയെ കാണാതായത്. കുട്ടിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

You May Like

Subscribe US Now