റേഡിയേഷന്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം ചെയ്യും, രാജ്യത്ത് 5ജി നെ‌റ്റ്‌വര്‍ക്ക് വേണ്ടെന്ന് ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയില്‍

User
0 0
Read Time:2 Minute, 16 Second

ന്യൂഡല്‍ഹി: ഇപ്പോഴുള‌ളതിന്റെ നൂറിരട്ടി റേഡിയേഷന് കാരണമാകുമെന്നും അതുകൊണ്ട് രാജ്യത്ത് 5ജി നെ‌റ്റ്‌വര്‍ക്ക് അനുവദിക്കരുതെന്ന് ആവശ്യവുമായി നടി ജൂഹി ചാവ്‌ള കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് 5ജി നെ‌റ്റ്‌വര്‍ക്ക് അപകടകരമാണെന്ന് കാണിച്ച്‌ നടി ഹര്‍ജി നല്‍കിയത്.

രാജ്യത്ത് 5ജി നെ‌റ്റ്‌വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും മറ്റ് സസ്യങ്ങള്‍ക്കും ആപത്താണെന്നാണ് ഹര്‍ജിയില്‍ നടി പറയുന്നത്. സിംഗിള്‍ ബെഞ്ചില്‍ വന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് മാ‌റ്റി. കേസില്‍ ബുധനാഴ്‌ച വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

ശാസ്‌ത്ര പരീക്ഷണങ്ങളിലൂടെ 5ജി ഡി‌എന്‍‌എയ്‌ക്ക് ദോഷം ചെയ്യുമെന്നും ചെടികളിലെ ഘടനയിലും മാറ്റം വരുത്തുമെന്നും മനുഷ്യരില്‍ ക്യാന്‍സര്‍, ഹൃദയാഘാതം, പ്രമേഹം എന്നിവ ഇതുമൂലം സംഭവിക്കുമെന്നതിന് തെളിവുണ്ടെന്നും എന്നാല്‍ താന്‍ മൊബൈല്‍ സാങ്കേതികവിദ്യയ്‌ക്ക് എതിരല്ലെന്നുമാണ് ജൂഹി ഹര്‍ജിയില്‍ പറയുന്നത്.

5ജി സാങ്കേതികവിദ്യ പരീക്ഷണത്തിന് ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് ആറ് മാസത്തേക്ക് ടെലകോം മന്ത്രാലയം അനുമതി നല്‍കിയത് ഈ മാസമാണ്. വൈകാതെ എം‌ടി‌എന്‍‌എലും പരീക്ഷണം ആരംഭിക്കും.എന്നാല്‍ പരീക്ഷണത്തിന് ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതിയില്ല. 4ജി സാങ്കേതികവിദ്യയെക്കാള്‍ പത്തിരട്ടി വേഗത്തിലുള‌ള ഡൗണ്‍ലോഡ് സ്‌പീഡും മൂന്നിരട്ടി കൃത്യതയമുള‌ളതാണ് 5ജി സാങ്കേതിക വിദ്യയെന്നാണ് ടെലകോം മന്ത്രാലയം നല്‍കുന്ന വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതുലോകം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം> കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച്‌ മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശയങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടത്

You May Like

Subscribe US Now