‘ലക്ഷദ്വീപിന്‍റെ പൈതൃകം തകര്‍ക്കാനുള്ള ശ്രമം,പട്ടേലിനെ നീക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്‌ കെസി വേണുഗോപാല്‍

User
0 0
Read Time:5 Minute, 30 Second

തിരുവനന്തപുരം; ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തയച്ച്‌ കെസി വേണുഗോപാല്‍ എംപി.

തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു, അവരുടെ സാംസകാരിക പൈതൃകം തച്ചുടച്ചു ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കല്‍ രാജ്യത്തിന്‍റെ പലഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നോമിനിയായി അഡ്മിനിസ്ട്രേറ്റര്‍ പദവി ഏറ്റെടുത്തത് മുതല്‍ തികഞ്ഞ ഏകാധിപതിയെ പോലെ പെരുമാറുകയാണ് അഡ്മിനിസ്ട്രേറ്റര്‍ ആയ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപ് ജനതയുടെ തനതു സംസ്കാരത്തെയും പൈതൃകത്തെയും തച്ചുടക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെസി വേണുഗോപാല്‍ പറഞ്ഞു. പോസ്റ്റ് വായിക്കാം

തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു, അവരുടെ സാംസകാരിക പൈതൃകം തച്ചുടച്ചു ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കല്‍ രാജ്യത്തിന്‍റെ പലഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപ്. തങ്ങള്‍ക്കു സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ ഏകാധിപതികളെ നിയോഗിച്ചു അവരെ അപരവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതും. ദ്വീപ് ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം സാംസ്കാരിക അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുകയും, നിലവിലെ അഡ്മിനിസ്ട്രേറ്ററെ തല്‍സ്ഥാനത്തു നീക്കുന്നതിന് വേണ്ടിയുമുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഇക്കാര്യം ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് ഇന്ന് കത്തു നല്‍കിയിട്ടുണ്ട്.

ചരിത്രപരമായും, സാംസ്കാരിക പരമായും കേരളത്തോട് അങ്ങേയറ്റം ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഉപരിപഠനത്തിനും, തൊഴില്‍ തേടിയും ദശാബ്ദങ്ങളായി കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളും, ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സാംസ്കാരിക പൈതൃകത്തെയും, ജീവിതോതോപാധിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണിപ്പോള്‍. രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പൈതൃകത്തെ തകര്‍ത്തെറിയാന്‍ ലക്ഷ്യമിട്ടു സംഘ പരിവാര്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ-ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കേണ്ടത് അനിവാര്യതയാണ്.

കേന്ദ്ര സര്‍ക്കാര്‍ നോമിനിയായി അഡ്മിനിസ്ട്രേറ്റര്‍ പദവി ഏറ്റെടുത്തത് മുതല്‍ തികഞ്ഞ ഏകാധിപതിയെ പോലെ പെരുമാറുകയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപ് ജനതയുടെ തനതു സംസ്കാരത്തെയും പൈതൃകത്തെയും തച്ചുടക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തും, സര്‍ക്കാര്‍ സര്‍വീസില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചു വിട്ടും ദ്വീപ് നിവാസികളുടെ അധികാരം കവര്‍ന്നെടുക്കാന്‍ കോപ്പു കൂട്ടുകയാണ്. തീര സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയായ മല്‍സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചു മാറ്റിയും, ടൂറിസം മറയാക്കി സാംസ്കാരിക കാരണങ്ങള്‍ കൊണ്ട് നിയന്ത്രണമുണ്ടായിരുന്ന മദ്യോപയോഗം പ്രോത്സാഹിപ്പിച്ചും, ഭക്ഷണ രീതികളില്‍ നിയന്ത്രണം കൊണ്ട് വന്നും ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ത്തെറിയാനുള്ള ഗൂഢശ്രമമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലതികാ സുഭാഷ് എന്‍സിപിയിലേക്ക്... ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് മുന്‍പ്

തിരുവനന്തപുരം: ലതിക സുഭാഷ്എന്‍സിപിയില്‍ ചേരുമെന്നതില്‍ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാര്‍ത്ത സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. എന്‍സിപിയില്‍ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. എന്‍സിപിയിലെ മികച്ച സ്ഥാനത്തേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ അതൃപ്തരായ പരമാവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുളള എന്‍സിപിയുടെ ശ്രമത്തിന്‍റെ തുടക്കമായാണ് ലതികാ സുഭാഷിന്‍റെ പ്രവേശം രാഷ്ടീയ കേരളം കാണുന്നത്. കോട്ടയം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. എന്‍സിപിയ്ക്ക് ഇടത് […]

Subscribe US Now