ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍; കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

User
0 0
Read Time:1 Minute, 14 Second

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈകോടതി. കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. വിവാദ ഉത്തരവുകള്‍ നയപരമായ വിഷയമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്ബരാഗത ജീവിതരീതിയും സംസ്കാരവും തകര്‍ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്‌.

അതേസമയം, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി കേന്ദ്ര സര്‍ക്കാറും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തില്‍ ആദ്യം വിശദീകരണം നല്‍കട്ടെയെന്ന് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

​​​​​തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ തുടരുന്നു. ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ തൃശൂര്‍ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍. പണത്തിന്‍റെ ഉറവിടം കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. കാറില്‍ കൊണ്ടുപോയ പണം ബി ജെ പിയുടേതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. […]

You May Like

Subscribe US Now