ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി

User
0 0
Read Time:2 Minute, 19 Second

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. ദ്വീപിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ന്മാരുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ ജോലികള്‍ക്ക് നിയോഗിച്ച നടപടി കോടതി സ്റ്റേ ചെയ്തു.

കോടതി എല്ലാം അറിയുന്നുണ്ട്. മാധ്യമ വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിലല്ല ചോദിക്കുന്നത്. ലക്ഷദ്വീപ് സബ് ജഡ്ജില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചുവെന്നും കോടതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ വിദശീകരണം നല്‍കണമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

തുടര്‍ന്ന് ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ ജോലികള്‍ക്ക് നിയോഗിച്ച നടപടി കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തിരിച്ചടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ലക്ഷദ്വീപിലെ അസിസ്റ്റന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റവും ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്.

അഡ്മിനിസ്ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് റേഷനോ ഭക്ഷണമോ നല്‍കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തില്‍ കഷ്ടപ്പെടുന്ന വിവിധ ഭാഷാ തൊഴിലാളികളുടെ വിഷയത്തിലിടപെട്ട് സുപ്രീംകോടതി. തൊഴിലില്ലാതേയും സ്വന്തം സംസ്ഥാനത്തേക്ക് തിരികെ പോകാനാകാതേയും കഷ്ടപ്പെടുന്നവര്‍ക്ക് നിലവില്‍ താമസിക്കുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ റേഷനോ അല്ലെങ്കില്‍ പാകംചെയ്ത ഭക്ഷണമോ ലഭിക്കാനുള്ള സംവിധാനം ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലും മാഹാരാഷ്ട്രയിലും വിവിധ ഭാഷാ തൊഴിലാളികള്‍ അനുഭവിച്ച ദുരന്തം മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍.ഷാ എന്നിവരുടെ ബഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ ഏതൊക്കെ […]

You May Like

Subscribe US Now