ലക്ഷദ്വീപില്‍ സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിച്ചിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

User
0 0
Read Time:1 Minute, 36 Second

കൊച്ചി: പാര്‍ലമെന്റ് ഭേ​ദ​ഗതിയില്ലാതെ ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അമിനി ദ്വീപ് നിവാസി അഡ്വ. അവ്സാലിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.

ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച്‌ കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റുള്ളവര്‍ക്ക് എട്ട് ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

ഇന്ത്യന്‍ സ്റ്റാമ്ബ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കില്‍ സ്റ്റാമ്ബ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.

നേരത്തെ ലക്ഷദ്വീപ്‌ കടല്‍തീരത്തെ 20 മീറ്റര്‍ ദൂരത്തിലുള്ള കെട്ടിടം പൊളിക്കുന്നതും ഉടമകളെ ഒഴിപ്പിക്കുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രേഷ്മയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തിയതായി സൂചന; അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി

കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന കേസില്‍ അമ്മയും പ്രതിയുമായ രേഷ്മയുടെ ഫേസ്ബുക്കിലെ ആണ്‍ സുഹൃത്തിനെ കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണസംഘം ഫേസ്ബുക്കിനെ സമീപിച്ചു. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ആണ്‍സുഹൃത്തിനൊപ്പം ജീവിതം നയിക്കാനാണ് പ്രസവിച്ചതിനു പിന്നാലെ നവജാതശിശുവിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ നല്‍കിയ മൊഴി. അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ […]

You May Like

Subscribe US Now