ലക്ഷദ്വീപ്: മമ്മൂട്ടി പ്രതികരിക്കാത്തതില്‍ അത്ഭുതം -ഫാത്തിമ തഹ് ലിയ

User
0 0
Read Time:3 Minute, 22 Second

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു.

എന്നാല്‍, ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്ബോള്‍ അത്ഭുതം തോന്നുന്നു – ഫാത്തിമ തഹ് ലിയ കുറിച്ചു.

കഴിഞ്ഞ ദിവസം ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്തതിന് മ​മ്മൂ​ട്ടി​ക്ക് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യും വ്ലോ​ഗ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ് തുറന്ന കത്ത് എഴുതിയിരുന്നു. മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ​പ്ര​തി​ഫ​ലം ന​ല്‍​കി​യ​ത് ത​ങ്ങ​ളാ​ണെ​ന്ന് ഓ​ര്‍​മി​പ്പി​ച്ചാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ ക​ത്ത് പോ​സ്​​റ്റ്​ ചെ​യ്​ത​ത്. ഇ​തിന് ആ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് മ​മ്മൂ​ട്ടി ​ത​ന്നെ ഏ​താ​നും വ​ര്‍​ഷം മു​മ്ബ് ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ല്‍ ന​ല്‍​കി​യ ലേ​ഖ​ന​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണ്.

‘അ​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍​ നി​ന്നു​ള്ള ധാ​രാ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഹാ​രാ​ജാ​സി​ല്‍ പ​ഠി​ച്ചി​രു​ന്നു. അ​വ​ര്‍​ക്കൊ​രു സം​ഘ​ട​ന​യു​ണ്ട്​-​ല​ക്ഷ​ദ്വീ​പ് സ്​​റ്റു​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന്‍. അ​തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജി​ല്‍ വെ​ച്ചൊ​രു പ​രി​പാ​ടി ന​ട​ന്നു. ദ്വീ​പി​ലെ ചി​ല നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നൗ​ണ്‍​സ്മെന്‍റ് ന​ട​ത്തി​യ​ത് ഞാ​നാ​യി​രു​ന്നു.10 രൂ​പ​യും ബി​രി​യാ​ണി​യു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം’.

മ​മ്മൂ​ട്ടി എ​ഴു​തി​യ ഈ ​വാ​ച​കം എ​ടു​ത്തു ​പ​റ​ഞ്ഞാ​ണ് ആ​ദ്യ​പ്ര​തി​ഫ​ലം സാ​ദി​ഖ് ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്. കേ​ര​ളം മൊ​ത്തം ല​ക്ഷ​ദ്വീ​പി​നൊ​പ്പം നി​ല്‍​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ങ്ങ​യു​ടെ​യും മ​കന്‍റെ​യും പി​ന്തു​ണ ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റാ​ണോ എ​ന്നും സാ​ദി​ഖ് ചോ​ദി​ക്കു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജൂണ്‍ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്. നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന രവി പൂജാരിയെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ബംഗളൂരുവിലേക്ക് തിരിച്ചു. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇക്കഴിഞ്ഞ […]

You May Like

Subscribe US Now